Friday, April 23, 2010

വിറംബ്ര


(2010, ജൂണ്‍ 24നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കഥ)

ഒട്ടുമുക്കാലും നരച്ച മുടി മുഖത്തേക്ക്‌ ഊര്‍ന്നു കിടക്കുന്നു. ക്ഷൌരകത്തി മറന്നു പോയ മുഖരോമങ്ങള്‍. ശരീരത്തിന്റെ ഭാഗമേ അല്ലെന്നു തോന്നിപ്പിക്കുന്ന കുണ്ടിലാണ്ടു കിടക്കുന്ന കണ്ണുകള്‍, അയാള്‍ക്ക്‌ ചുട്ടും പഴകിയ വിയര്‍പ്പു നാറ്റം തളംകെ്ടി നിന്നു.

“ഒരു വിറംബ്ര ” വിറയ്ക്കുന്ന കൈകളാല്‍ അയാള്‍ ചോദിച്ചു.

“ഈ തിരക്കൊന്നു കഴിയട്ടെ, കുറച്ചങ്ങോട്ട് മാറി നിലക്ക്” എതിരെയുള്ളയാള്‍ മറുപടി പറഞ്ഞു.

അയാള്‍ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഒരു മൂലയിലേക്ക് മാറി നിന്നു.

സമയം എട്ടുമണി ആയിക്കാണും. ഇന്ന് പതിവിലും കൂടുതല്‍ തിരക്കുണ്ടാിരുന്നു. സാധാരണ ഇതു പതിവുള്ളതല്ല. എപ്പോഴാണാവോ ഈ തിരക്കൊന്ന് അവസാനിക്കുക, വീട്ടിലെത്തുമ്പോഴേക്കും ഒരുപാു വൈകും. കാത്തുനില്‍ക്കുന്ന ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നിച്ചു. വരണ്ടുണങ്ങിയ വയറ് വല്ലാതെ മോഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജീവിതാനുഭവങ്ങള്‍ മനസ്സിനെ വരി്ഞു മുറുക്കാന്‍ തുടങ്ങിയപ്പോള്‍ വീടിനെ കുറിച്ചുള്ള ചിന്ത മനസ്സില്‍ കയറിക്കൂടി. സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിഗതി നിര്‍ണയിക്കുന്നുവെന്ന് സ്വന്തം ജീവിതം തന്നെ തെളിയിച്ചിരിക്കുന്നു.

മക്കള്‍ അച്ഛനെ കണ്ടിട്ട് ഇന്നേക്ക് അഞ്ചു ദിവസമാകുന്നു. രാത്രി വീട്ടില്‍ എത്തുമ്പോഴേക്കും അവര്‍ ഉറങ്ങിക്കാണും. രാവിലെ അവര്‍ ഉണരുമ്പോഴേക്കും ജോലിക്ക് പോയിട്ടുമുണ്ടാകും. അഞ്ച് ദിവസം മുമ്പ്‌ മൂത്തവള്‍ സതി പറഞ്ഞതാ് വൈകീട്ട് അപ്പുവേട്ടന്റെ തട്ുകടയില്‍ നിന്നും പരിപ്പുവട വാ്ങിച്ചു വരാന്‍. സത്യത്തില്‍ അന്ന് വൈകീട്ട് വരെ അതിനെക്കുറിച്ച് ഓര്‍മ്മയുണ്ടാിരുന്നു. പതിവുപോലെ അന്ന് വൈകീട്ട് തിരിച്ചു വരുമ്പോള്‍ വാങ്ങിക്കാം എന്നു വച്ചു. ഒടുക്കം രാത്രി വീട്ടില്‍ എത്തി ഉറങ്ങുന്ന മകളെ കാണുമ്പോാണ് അതിനെക്കുറിച്ച് ഓര്‍മ്മ വരുന്നത്. അതിന് ശേഷം മകളെ മുഖാമുഖം കാണുവാന്‍ സാധിക്കാത്തതിനാല്‍ അതിനെക്കുറിച്ചൊന്നും ചോദിക്കുകയോ പറയുകയോ വേണ്ടി വന്നില്ല. എന്നും വൈകുന്നേരം അപ്പുവേട്ടന്റെ തട്ടുകടയുടെ മുന്നിലൂടെ പോകുമ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കും അപ്പോഴൊക്കെയും വിചാരിക്കും തിരിച്ചുവരുമ്പോള്‍ വാങ്ങിക്കാമെന്ന്. അങ്ങനെ ഇന്നേക്ക് അഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് അവളും മറന്നു കാണും എന്ന് സമാധാനിച്ചു. ബുദ്ധിമുട്ടുകള്‍ കഴിവതും തന്റെ മകളെ അറിയിക്കരുത്‌ എന്ന ദൃഡമായ മനസ്സോടുകൂടി ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .


ഇതിനിടെ ഒരു ദിവസം രാത്രി ഏറെ നേരം കാത്തിരുന്ന എട്ടു വയസ്സുകാരന്‍ മകന്‍ തന്റെ ആവശ്യം അറിയിച്ചു. വരുമ്പോള്‍ അവനൊരു കളര്‍ പെന്‍സില്‍ വാങ്ങാന്‍. അതും മറന്നു എന്ന് തന്നെ വേണം പറയാന്‍, ഈയിടെയായി മറവി അല്‍പ്പം കൂടിയിട്ടുണ്ട് സ്വയം ഒന്ന് വിലയിരുത്തി. എങ്ങനെ മറക്കാതിരിക്കും. കുടുംബപ്രാരാബ്ദങ്ങള്‍ക്കിടയില്‍കിടന്ന് ചക്രശ്വാസം വലിക്കുമ്പോള്‍ മറവി സാധാരണം. ദിവസക്കൂലിയായി കിട്ടുന്ന മിച്വരുമാനം കൊണ്ട് വേണം നാല് വയറുകള്‍ കഴിഞ്ഞ് കൂട്ടാന്‍. കടംകയറി ഒടുക്കം വീട് ഏതു സമയവും ജപ്തി ചെയ്യാനുള്ള സ്ഥിിയിലാണിപ്പോള്‍. എന്നും രാത്രി വീട്ടിലേക്കു പോകുമ്പോള്‍ ഭാര്യയും കുട്ടികളും വീട്ടില്‍ ഉണ്ടാകുമോ എന്ന ആതിയാണ് മനസ്സുനിറയെ. ഏതെങ്കിലും ഒരു ദിവസം വീട്ടാകടങ്ങളാല്‍ തന്റെ വീടും ലേലം വിളിച്ചേക്കാം. മണ്ണെണ്ണ വിളക്കിലെ തിരിയെ നോക്കി വിളക്കിലെക്കണയുന്ന ഈയ്യാംപാറ്റ പോലെ ഒരിക്കലും തിരിച്ചു കയറാനാകാതെ ജീവിതം മുന്നില്‍ നോക്കുകുത്തിയായ് നില്‍ക്കുന്നു. എതിരെ വരുന്ന കൊടുംകാട്ടില്‍ നിന്നും തെന്നി മാറാന്‍ പറ്റാത്ത ശലഭങ്ളെ പോലെ സ്വന്തം കുടുംബവും.കുറച്ച് നാള്‍ രാഷ്ട്രീയം കൊണ്ട് കഴിച്ചു കൂട്ടി. സ്ഥലത്തെ ലോക്കല്‍ കമ്മറ്റി മെ്പറും ചുമട്ടു തൊഴിലാളി യൂണിയന്‍ അംഗവും ഒക്കെ ആയതുകൊണ്ട് ഇടയ്ക്കിടെ കൂടുന്ന പാര്‍ട്ടി ്ലാസ്സുകളും ജാഥകളും മീറ്റിങ്ങുകളും കൊണ്ട് അന്നന്നത്തെ ചെലവ് നടന്നു പോകുമായിരുന്നു. പാര്‍ട്ടിയിലെ വിഭജനം രൂക്ഷമായതിനെ തുടര്‍ന്നു പാര്‍്ടി ഓഫീസുകള്‍ അനാഥമായി. കാറ്റ് വിതച്ച് കൊടും കാറ്റ് കൊയ്യാന്‍ ശ്രമിക്കുന്നവരാണ് ഇവിടെ ഏറെ പേരും അതുകൊണ്ട് തന്നെ ഇപ്പോള്‍ മീറ്റിങ്ങുമില്ല സമ്മേളനവും. അത് കാരണം എന്നെപോലുള്ളവന്റെ പരിപ്പും ചായയും വരെ മുട്ടിയിരിക്കുന്നു.


വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ശാന്ത ഓര്‍മ്മിപ്പിച്ചതാണ് കറന്റ് ബില്ല് അടക്കാന്‍. അതിനായി അവള്‍ കൂട്ടിവച്ച കാശ് മാത്രമേ ഇപ്പോള്‍ കയ്യില്‍ മിച്ചമുള്ളു. ഒരു ദിവസം വൈകിയാലോന്നും കറന്റ് കട്ട് ചെയ്യുന്ന കൃത്യനിഷ്ടത നമ്മുടെ ഇലക്ട്രിസിറ്റികാര്‍ക്് ഇല്ലാത്തത്‌ അനുഗ്രഹമായി, എന്ന് മനസ്സിലോര്‍ത്തു. ഇന്ന് വീട്ടില്‍ എത്തിയാല്‍ അതിന്റെ പേരിലായിരിക്കും വഴക്ക്. എന്നും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി വഴക്കടിക്കുക ഒരു പതിവായിട്ടുണ്ട്, അതെങ്ങനാ, ആന എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നത് ചേന എന്നായിരിക്കും. പിന്നെ ആര്‍ക്കാണ് ദേഷ്യം വരാതിരിക്കുക. എത്രയൊക്കെ ക്ഷെമിച്ചു നിന്നാലും അവസാനം കൈയ്യേറ്റത്തിലെ അവസാനിക്കു. മക്കള്‍ക്ക്‌ ചെറുപ്പത്തിലെ ഇതൊക്കെ ശീലമായതുകൊണ്ട് വഴക്ക് അവരുടെ ഉറക്കത്തിനു ഭംഗം വരുത്താറില്ല മിക്കവാറും ദിവസങ്ങളില്‍ അയല്‍ാസികളാണ് പ്രതികരിക്കാര്. അവര്‍ക്കറിയില്ലല്ലോ വീട്ടിലെ ാര്യങ്ങളൊന്നും. കാര്യം അയല്‍വാസികളൊക്കെ തന്നെയാണ്. എല്ലാവരും നല്ല ആള്‍ക്കാരുമോക്കെയാണ്. പക്ഷെ എന്നും അവര്‍ അവളുടെ പക്ഷം ചേര്‍ന്ന് സംസാരി്കുമ്പോള്‍ എങ്ങനെ കലികയറാതിരിക്കും. ജീവിതത്തില്‍ സന്തോഷമായാലും സങ്കടമായാലും സ്വകാര്യത വേണം എന്ന് നിര്‍ബന്ധമായിരുന്നു. പക്ഷെ ആ സമയത്ത് അങ്ങനെയൊക്കെ അറിയാതെ സംഭവിച്ചുപോകും . അപ്പോള്‍ എന്തെന്നില്ലാതെ തലക്കകത്ത് പെരുത്ത്‌ കയറും. കഴിഞ്ഞ രാത്രി അയല്‍പ്പക്കത്തെ ശങ്കരേട്ടന്റെ ഷര്‍ട്ടില്‍ കയറിപിടിച്ചുവെന്നായിരുന്നു പിറ്റേ ദിവസം ഉറക്കമുണര്‍ന്നപ്പോള്‍ ശാന്ത പറഞ്ഞത്. എന്തായാലും മോശമായി പോയി എന്ന് തോന്നിയെങ്കിലും അതിനെ കുറിച്ച് പ്രതികരിക്കാന്‍ പോയില്ല. അതിന് ശേഷം തന്നെ കാണുമ്പോള്‍ മുഖം കറുക്കുകയും വഴിമാറി നടക്കുകയും ചെയ്യുന്ന നൂറുകണക്കിന് വരുന്ന ആള്‍ക്കാരില്‍ ഒരാളായിമാറി ശങ്കരേട്ടനും.


ഓര്‍മയില്‍ നിന്നുമുണര്‍ന്ന് പുറം ലോകത്തേക്ക് കാലെടുത്തുവച്ചു. ചാല് കീറിയൊഴുകുന്ന വിയര്‍പ്പു തുടച്ചു മാറ്റി കൌണ്ടറിലേക്ക് ളരെ പ്രതീക്ഷയോടെ ഉറ്റുനോക്കി. കണ്ണുകള്‍ക്ക്‌ പഴയതിനേക്കാള്‍ തീക്ഷ്ണതയുണ്ടായിരുന്നു ഈ പ്രാവശ്യം. പ്രതീക്ഷകള്‍ എന്തായാലും അസ്ഥാനത്തായില്ല. കൌണ്ടറില്‍ നിന്നയാള്‍ തലയാട്ടി വിളിച്ചു. എന്തൊക്കെയോ സ്വപ്നംകണ്ട് പാതിയടഞ്ഞ കണ്ണുകളില്‍ പ്രതീക്യുടെ നിലാവെളിച്ചം വന്നു വീണു. പിന്നെ കൌണ്ടറിന്നു നേരെ ഒരു കാറ്റ് പോലെ പറന്നെത്തി. കയ്യിലിരുന്ന കാശ് കൌണ്ടറിന്നു നേരെ നീട്ടി അയാള്‍ വെറിയോടെ പറഞ്ഞു “ വിറംബ്ര ”


കൌണ്ടറില്‍ നിന്നയാള്‍ മൂന്നു കുപ്പിയെടുത്തു. വിസ്ക്കിയുടേയും റമ്മിന്റെയും ബ്രാണ്ടിയുടെയും ഒഴിയാറായ കുപ്പികള്‍ ചരിച്ചുപിടിച്ച് അത് ഊറ്റിഎടുത്ത് അപൂര്‍വ്വമായ ആ കൂട്ടുണ്ടാക്കാന്‍ തുടങ്ങി. അതിനെ ഇവിടെ എത്തുന്നവര്‍ വിറംബ്ര എന്ന് വിളിച്ചു. കുറഞ്ഞ ചിലവുകൊണ്ട് കൂടുതല്‍ നേരം ഞെരംബുകളെ തളര്ത്തിയിടാന്‍ ഇവയ്ക്കു സാധി്കും. ഈ കാശ് കൌണ്ടറില്‍ നില്‍ക്കുന്നയാളിന്റെ പോക്കറ്റിലേക്കാണ് പോകുക. ഇതിനു കണക്കൊന്നും കാണുകയില്ല. അയാള്‍ക്ക്‌ മുന്നിലേക്ക് നീട്ടിയ ഗ്ലാസ്‌ രറ്റ വലിക്ക് അകത്താക്കി. ഒട്ടും സമയം കളയാതെ നാലെണ്ണം പെട്ടെന്ന് തന്നെ തീര്‍ത്തു. കൈകാലുകളില്‍ ഞെരമ്പുകള്‍ പിടഞ്ഞു. തൊണ്ട വറ്റി വരണ്ടു, തലയില്‍ പിടിത്തം മുറുകി. അയാളുടെ സന്തോഷത്തിന്നു അതിരുണ്ടായിരുന്നില്ല, മറ്റേതോ ലോകത്തെത്തിയ പോലെ, ഒരു അപൂര്‍വ്വമായ അനുഭൂതി. ഒടുവില്‍ കാശ് കൊടുത്തു പുറത്തേക്കു നടന്നു. ഇരുട്ടിന്റെ കരിമ്പടക്കെട്ടുകള്‍ കൈകള്‍ കൊണ്ട് വകഞ്ഞ് മാറ്റി റോഡിലേക്കിറങ്ങി. ജീവിതമൊരു സമസ്യയായി മുന്നിലും കൂടെ കടന്നു പോകുന്ന പ്രാരാബ്ദങ്ങള്‍ ഒരു തുരുത്ത് പോലെയും ആവലാതിയും വേവലാതിയും ഒരു ചെറിയ ലോകവുമായി അയാള്‍ക്കൊപ്പം നടന്നു നീങ്ങി. ഇടവഴിയിലൂടെ മനസ്സില്‍ ഒരായിരം ആധിയുമായി അയാള്‍ വീടിനു നേരെ നടന്നു നീങ്ങുമ്പോള്‍ ഇമചിമ്മാതെ നക്ഷത്രങ്ങള്‍ അയാള്‍ക്ക് പ്രകാശമേകി.

No comments:

Post a Comment