Wednesday, April 28, 2010

സ്പെഷ്യല്‍ പ്രോഗ്രാം

 [16-10-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]

ബള്‍ബിന്റെ അരണ്ട വെളിച്ചത്തില്‍ ഇരുന്നു എഴുതിയതുകൊണ്ടാകാം കണ്ണ് വല്ലാതെ വേദനിക്കാന്‍തുടങ്ങിയിരിക്കുന്നു. കമ്മറ്റി പ്രസിഡന്‍ണ്ട് ആയതുകൊണ്ട് ഈ വക എഴുത്ത് കുത്തുകളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ലല്ലോ. എന്തായാലും ഈയൊരു പ്രസിഡന്‍ണ്ട് സ്ഥാനത്തിനു അതിന്റേതായവിലയുള്ളതുകൊണ്ട് സ്ഥാനം ഒഴിഞ്ഞു കൊടുക്കാനും ഒരു പ്രയാസം തന്നെ. സമയം ഏഴ് കഴിഞ്ഞു, ഈപ്രദേശത്ത് എട്ടിനാണ് കറന്റ് കട്ട് അതിനുമുമ്പേ പ്രോഗ്രാം ചാര്‍ട്ട് എഴുതി തീര്‍ക്കാനുള്ള തത്രപാടിലാണ്. മേരി അടുക്കളയില്‍ നാളെയ്ക്കുള്ള ഭക്ഷണത്തിന്നു ചിക്കന്‍ മുറിക്കുന്ന തിരക്കിലാണ്. കൂടെ മോളെ നാളത്തെ പ്രോഗ്രാമിന് പ്രാര്‍ത്ഥന ചൊല്ലിക്കാനുള്ള പ്രാക്ടീസും ഒരു സൈഡിലൂടെനടക്കുന്നുണ്ട്.

"പപ്പാ, ഈ ഡ്രെസ്സ് മതിയോ നാളേയ്ക്കു? ഇളയമകള്‍ ഓടിവന്നു ചോദിച്ചു,

"മോള് പോയി അമ്മയോട് ചോദിക്ക്.." എന്ന് പറഞ്ഞു ആ ഉത്തരവാദിത്വം മേരിയെ ഏല്‍പ്പിച്ചു. അതെന്നും ഉള്ളതാ, ഈ വക കാര്യങ്ങള്‍ എന്നും പെണ്ണുങ്ങള്‍ നോക്കുന്നത് തന്നെയാ ഉചിതം. മനസ്സില്‍ഒന്നുടെ ഉറപ്പിച്ചു പറഞ്ഞു.

അത് മാത്രമല്ല ഈയിടെയായി മേരിയും വളരെ സന്തോഷത്തിലാണ്. ഈയൊരു പരിപാടി തുടങ്ങിയതില്‍ പിന്നെ അവളാകെ ത്രില്ലില്ലാണ്. അവള്‍ എന്നല്ല, ഈ പഞ്ചായത്തിലെ സര്‍വ്വപെണ്ണുങ്ങളും സന്തോഷത്തിലാണെന്ന് തോന്നുന്നു. കാരണം എന്താ? അവര്‍ക്ക് ഉടുത്തൊരുങ്ങി പോകാനും നുണ പറയുവാനുമൊക്കെ ഇപ്പൊ ഒരു വേദി ആയി.

" അതേ, ഇച്ചായാ.. നാളെ എത്രപേരുണ്ടാകും ഏകദേശം?" മേരി ഉറക്കെ വിളിച്ചു ചോദിച്ചു.

എത്രയാള്‍ക്കാര്‍ കാണും എന്നത് തനിക്കും നിശ്ചയമില്ലായിരുന്നു. കഴിഞ്ഞ തവണ നാല്‍പ്പതുപേരുണ്ടായിരുന്നു. എന്തായാലും ഇത്തവണ അതിലേറെ ആകാനാണ് സാധ്യത.

"എത്രപേര്‍ക്കുള്ള കറിയുണ്ടാക്കേണ്ടി വരും?" മേരി കൂട്ടി ചേര്‍ത്തു.

"ഒരു അന്‍പത് അന്പതഞ്ചു പേരെ എന്തായാലും പ്രതീക്ഷിക്കാം. അതിലേറെ ഉണ്ടാകാനുള്ള സാധ്യതകുറവാണ്‌. ഈ പഞ്ചായത്തിലുള്ളവര്‍ മാത്രമല്ലേ കാണു. ആപ്പോ അതില്‍ കൂടുതല്‍ വരില്ല." ഞാന്‍ഉറപ്പിച്ചു പറഞ്ഞു.

"കഴിഞ്ഞ തവണ സുമതി ചേച്ചി ഉണ്ടാക്കിയ ചിക്കന്‍കറി അത്ര നന്നായില്ല അല്ലെ ഇച്ചായ..." മേരിയുടെ ആ ചോദ്യത്തില്‍ ഒരുപാട് കുശുമ്പിന്റെ ഓളങ്ങള്‍ ഒഴുകി വന്നു.

"ഉം..." ഞാന്‍ അതിനെ കുറിച്ചൊന്നും പ്രതികരിക്കാന്‍ പോയില്ല. ഒരു സന്തുഷ്ട കുടുംബ ജീവിതം നയിക്കാന്‍ ഇത്തരം മൂളലുകള്‍ ആവശ്യമാണെന്ന് പലപ്പോഴും ഞാന്‍ മനസ്സിലാകിയതായിരുന്നു.

"എന്തായാലും അതിലും നന്നാവും ഇത്തവണത്തേത്" മേരി ഉറച്ച ഒരു തീരുമാനം എടുത്ത പോലെപറഞ്ഞു.

ഞാന്‍ വീണ്ടും ഒന്ന് അമര്‍ത്തി മൂളി.

അവളിങ്ങനെ പറയാന്‍ അതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു. ഇത്തവണ ചിക്കന്‍ കറിയുടെ ഉത്തരവാദിത്വം മേരി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

മൂത്ത മകള്‍ ഉറക്കെ പ്രാര്‍ത്ഥന ചൊല്ലി പഠിക്കുന്നത് അയല്‍വക്കം മുഴുവനായും കേള്‍ക്കാം. തന്റെമകള്‍ ഇതുവരെ പരീക്ഷയുടെ തലേ ദിവസം പോലും ഇത്രയും ആത്മാര്‍ഥതയോടെ പഠിക്കുന്നത് ഞാന്‍കണ്ടിട്ടില്ല... ഇതിപ്പോ സ്വന്തം അപ്പന്‍ പ്രസിഡന്‍ണ്ട് ആയിരിക്കുന്ന കമ്മറ്റി ഒരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ മകള്‍ എന്ങ്ങനെ മാറി നില്‍ക്കും എന്ന് കരുതിയാകും... അടുക്കളയില്‍ കൂടെമേരിയും പാടുന്നുണ്ട്.

"മേരിയെ... അങ്ങേതിലെ ശാന്ത ചേടത്തിയുടെ വീട്ടിലാണ് നാളത്തെ പാലിന് ഏര്‍പ്പാട്ചെയ്തിരിക്കുന്നത്. നിന്റെ ഈ പാട്ട് കേട്ട്‌ അവിടുത്തെ പശുവെങ്ങാനും ഓടി പോയാല്‍ നാളത്തെ പരിപാടി കൊളമാകുമേ..."

എന്റെ തമാശ ദാഹിക്കാഞ്ഞിട്ടോ അതോ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടോ അതിന് ശേഷം മേരിയുടെ ശബ്ദം പുറത്തു കേട്ടില്ല. ഒരുപക്ഷെ ആ സാഹസത്തിന്‌ ഒരുമ്പെട്ടില്ല എന്ന് പറയുന്നതാകും ഉത്തമം.

പുറത്തു നിന്നും ആരോ വിളിക്കുന്നത്‌ പോലെ തോന്നി. ഇനി മേരിയുടെ പാട്ട് കേട്ട്‌ നിലവിളി ആണെന്ന്കരുതി ആരേലും വന്നതാണോ ആവോ? അതോ എനിക്ക് തോന്നിയതോ ? ഒന്നൂടെ ചെവിയോര്‍ത്തു.

"സക്കറിയാ..." ശബ്ദം ഉറക്കെയായി...

അല്ല ഇതു തോന്നലല്ല....

ഉടനെ എഴുന്നേറ്റു വാതില്‍ തുറന്നു.

പഞ്ചായത്ത് പ്രസിഡന്‍ണ്ട് കുമാരേട്ടന്‍ മോണ കാട്ടി ചിരിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്നു.

"നാളത്തെ പ്രോഗ്രാം ചാര്‍ട്ട് തയ്യാരക്കിയോ സക്കറിയാ...??" ആകാംഷയോടെ കുമാരേട്ടന്‍ ചോദിച്ചു.

" ഇല്ല, സ്വാഗത പ്രസംഗം ആരേകൊണ്ട് ചെയ്യിക്കണം എന്ന ഒരു കണ്ഫ്യൂഷനിലാണ് ഞാന്‍, കഴിഞ്ഞ തവണ കുമാരേട്ടന്‍ ആയിരുന്നല്ലോ, ഇത്തവണ ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി." ഞാന്‍ മുഴുമിപ്പിച്ചു.

കഴിഞ്ഞ തവണത്തെ സ്വാഗത പ്രസംഗം അറു ബോറായിരുന്നു എന്നെനിക്ക് മുഖത്തു നോക്കിപറയണം എന്നുണ്ടായിരുന്നു. പിന്നെ അതിന് മുതിര്‍ന്നില്ല.

എന്റെ തീരുമാനം ഇഷ്ടപെടാത്ത പോലെ കുമാരേട്ടന്‍ ഒന്ന് ഇരുത്തി മൂളി.

"പിന്നെ ആരെയാക്കാനാ പരിപാടി?" മുഷിപ്പോടെ കുമാരേട്ടന്റെ ചോദ്യം.

"അതിപ്പോ, പിള്ള സാറിനെ കൊണ്ട് ആക്കിച്ചാലോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്...ഈപഞ്ചായത്തിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും ആദ്യാക്ഷരം ചൊല്ലികൊടുത്തത് പിള്ള സാറല്ലേ, ആപ്പോഎന്തായാലും തെറ്റാകില്ല"

"എന്തായാലും താന്‍ ആ പ്രോഗ്രാം ചാര്‍ട്ട് ഒന്ന് കാണിച്ചേ സക്കറിയാ.."
പറഞ്ഞു തീരുന്നതിനു മുമ്പേ കുമാരേട്ടന്‍ എന്റെ കയ്യില്‍ നിന്നും അത് പിടിച്ചു വാങ്ങിച്ചു.

" പ്രാര്‍ത്ഥന, സ്വാഗത പ്രസംഗം, വായനശാല പുസ്തക ശേഖരണം, ടീ ബ്രേക്ക്‌, പരിസരശുചീകരണം, ലഞ്ച് ബ്രേക്ക്‌, കുട്ടികളുടെ കലാ പരിപാടികള്‍, നന്ദി " ഒറ്റ ശ്വാസത്തില്‍ അത് വായിച്ച്തിരികെ തന്നു.

"അല്ല പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക് അധികാരം ഉണ്ട്" ഞാന്‍ പറഞ്ഞു.

"എന്നാല്‍ ഞാന്‍ ഇറങ്ങുന്നു സക്കറിയാ, നാളെ എന്റെ ഐറ്റം മോര് കറിയാണ്. രാവിലെ എഴുന്നേറ്റ്സൊസൈറ്റിയില്‍ പോയി മോര് വാങ്ങിച്ചു വരണം. അതുകൊണ്ട് ഇന്ന് നേരത്തെ കിടക്കണം."

"ഓ, ശരി കുമാരേട്ട," എളുപ്പം ചെന്നാട്ടെ എന്ന മട്ടില്‍ ഞാനും തലയാട്ടി പ്രോത്സാഹിപ്പിച്ചു.

സമയം എട്ടുമണി ആകാറായി...

മകള്‍ പ്രാക്സ്ടീസൊക്കെ നിറുത്തി ടിവിയുടെ മുന്നില്‍ ഇരുത്തം ഉറപ്പിച്ചിരിക്കുന്നു.

അടുക്കളയില്‍ മേരി ചിക്കന്‍ മുറിച്ചു കഴിഞ്ഞ് , ജോലി ഒക്കെ തീര്‍ത്ത്‌ എന്റെ അടുത്തു വന്നിരുന്നു.

"ഇച്ചായാ, നിങ്ങള്‍ മറ്റേതു വാങ്ങിച്ചിരുന്നോ?"

"ഈ വയസ്സാം കാലത്താണോ എന്റെ മേരിയെ നിനക്ക് ഇങ്ങനെ ഉള്ള ചിന്തകളൊക്കെ...?"

"ഒന്ന് പോ ഇച്ചായ, ഞാന്‍ കുപ്പിടെ കാര്യാ പറഞ്ഞെ...നിങ്ങള്‍കൊക്കെ പരിപാടി കഴിഞ്ഞ് ഒന്ന്മിനുങ്ങണ്ടായോ? " ഒരു ചെറു നാണത്തോടെ മേരി ചോദിച്ചു.

"അതൊക്കെ ഇപ്പോഴേ കരുതിയതാ..." ചിരിച്ചു കൊണ്ട് പറഞ്ഞു.

"
പപ്പാ.. ഒന്നിങ്ങു വന്നെ..." ടിവിയുടെ മുന്നിലിരുന്നു മകള്‍ ഉറക്കെ വിളിച്ചു.
നമ്മള്‍ രണ്ടുപേരും മകളുടെ വിളിയിലെ പന്തികേട് മനസ്സിലാക്കി ഉടനെ തന്നെ ഓടി ചെന്നു.

"ദേ കണ്ടോ?" മകള്‍ ടിവി ചൂണ്ടി കാണിച്ചു.

"ചതിച്ചോ കര്‍ത്താവേ.." മേരി ടിവി നോക്കി നിലവിളിച്ചു.

മകള്‍ ടിവിയിലെ ന്യൂസ് ചാനലിലെ സ്ക്രോള്‍ നോക്കി വായിച്ചു.

"ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചതായി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു..."

"ഇച്ചായ എന്റെ ചിക്കന്‍ കറി....? മേരി ഉറക്കെ വിളിച്ചു ചോദിച്ചതും കറന്റ് പോയതും ഒരുമിച്ചായിരുന്നു.

പ്രോഗ്രാം ചാര്‍ട്ട് ഞാന്‍ ഭദ്രമായി മടക്കി കീശയില്‍ വച്ചു. ഇനിയും വരാനിരിക്കുന്ന ഹര്‍ത്താലിനെയും കാത്ത്... ഹര്‍ത്താലും ഒരു ആഘോഷമാക്കാന്‍...

Friday, April 23, 2010

നൊമ്പരക്കാറ്റ്

[മെയ്‌ 8, 2010നു മാതൃഭൂമി പ്രവാസി ലോകത്തിലും, മെയ്‌ 14, 2010ല്‍ മലയാള മനോരമയിലും പ്രസിദ്ധീകരിച്ചു വന്ന കഥ]

ക്യത്യമായി എത്ര ദൂരം സഞ്ചരിച്ചുവെന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ല. ആദ്യം താറിട്ട റോഡിൽ നിന്നും കയറിയത് ഒരു വിജനമായ ചരൽ റോഡിലേക്കായിരുന്നു അതിലൂടെ ഏകദേശം പത്ത് പതിനഞ്ചു കിലോമീറ്റർ സഞ്ചരിച്ചുകാണും പിന്നീട് എവിടേക്കെന്നില്ലാതെ പരന്നു കിടക്കുന്ന ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ ഇരുപത് മിനുട്ട് യാത്ര. എന്തായാലും ഒരു പത്തിരുപത്തഞ്ച് കിലോമീറ്റർ കഴിഞ്ഞു കാണും തീർച്ച. ഒന്നും ചെയ്യാനില്ലാത്ത ഒഴിവുദിവസങ്ങളിലൊന്നില് വീട്ടിലിരിക്കുമ്പോള് എന്റെ ഒരു സുഹൃത്താണ് ഇങ്ങനെ ഒരു യാത്ര നിര്ദേശിച്ചത്. യാതൊരു ലക്ഷ്യവുമില്ലാതെ മരുഭൂമിയിലൂടെ ഒരു യാത്ര. കേട്ടപ്പോള് തരക്കേടില്ലെന്ന് തോന്നി പുറപ്പെട്ടു.


മരുഭൂമിയിലൂടെയുള്ള യാത്ര ശരിക്കും ഞാൻ ആസ്വദിച്ചു എന്നു പറയുന്നത് ഒരുപക്ഷെ കല്ലുവച്ച നുണയാകും കാരണം മരുഭൂമിയിൽ കയറിയതു മുതൽ ഞാൻ ആലോചിക്കുകയായിരുന്നു ഒരു നിമിഷം വണ്ടിക്ക് വല്ലതും സംഭവിച്ചാൽ, ഈ മരുഭൂമിയിൽ സഹായത്തിനായി ആരു വരാൻ, മൊബൈൽ ഫോണിനു റേഞ്ചുമില്ലാതെ ആരെ സഹായത്തിനായി വിളിക്കാൻ എന്നിങ്ങനെയുള്ള ചിന്തകൾ എന്നെ വല്ലാതെ അസ്വസ്തനാക്കി. പക്ഷെ യാതൊരുവിധ സംശയങ്ങളുമില്ലാതെ എന്റെ സുഹ്രുത്ത് അബ്ദുൽ സലാം വണ്ടി ഓടിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സലാം ഒന്നു രണ്ട് തവണ ഇവിടെ വന്നിട്ടുണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു, വണ്ടി നീങ്ങികൊണ്ടിരുന്നു, അതിനൊപ്പം എന്റെ ഭയവും. ഒടുവിൽ ഞങ്ങൾ ചെന്നെത്തിയത് ഒരു മണ്ണുമലയുടെ താഴ്വരയിലായിരുന്നു. അവിടെയാണ് ഞാൻ ആദ്യം അയാളെ കണ്ടത്. ഞങ്ങൾ പോകുമ്പോൾ അയാൾ തിരക്കിട്ട എന്തോ ജോലിയിലായിരുന്നു. ഞങ്ങളുടെ വണ്ടി കണ്ടതും അയാൾ ജോലി നിറുത്തിവച്ചു. ഞങ്ങൾ വണ്ടിയിൽ നിന്നുമിറങ്ങി അയാൾക്കു നേരെ നടന്നു. അപരിചിതത്ത്വം അയാളുടെ കണ്ണുകളിൽ നിഴലിച്ചുകാണാം. എങ്കിലും ഈ മരുഭൂമിയിൽ അയാളെ കാണാനല്ലാതെ വേറെ ആരും ഇവിടെ വരില്ല എന്ന ബോധ്യം അയാളിൽ ഉണ്ടായതു കൊണ്ടാകാം അയാൾ ഓടി ഞങ്ങളുടെ അരികിലെക്ക് വന്നു.

“ ഇദിഗാശോ ബോശോ ബോശോ ബാബു, ഇദിഗാശോ…”

നാലു ടയറുകൾ കൂട്ടിവച്ച് അതിനുമുകളിൽ വച്ചിരുന്ന പലക ചൂണ്ടികാണിച്ച് അയാൾ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. അയാളുടെ സന്തോഷം വാക്കുകളിൽ പ്രകടമായിരുന്നു.

“പാനീ ഖായ്ബിൻ ബാബു..?” അയാൾ വളരെ ഉത്സാഹത്തോടെ ചോദിച്ചു.

ആദ്യം ഒന്നും മനസ്സിലായില്ല, പിന്നീട് കൂടെ വന്ന സുഹ്രുത്ത് പറഞ്ഞു തന്നു, കുടിക്കാൻ വെള്ളം ചോദിച്ചതാണെന്ന്.
ഞാൻ വേണ്ടാ എന്ന് തലയാട്ടി. ബംഗാളിയും അറബിയുമല്ലാതെ മറ്റൊരു ഭാഷയും അയാൾക്ക് വശമില്ലായിരുന്നു. എന്റെ കൂടെ വന്ന സുഹ്രുത്ത് സലാമിന് ഇത് രണ്ടും നന്നായി അറിയാമായിരുന്നു.

അയാൾ എന്നെ നോക്കി പറഞ്ഞു. “ ദോ മിനുട്ട് ബാബു, ആമി ജാസി ഓർ ആസിസി”

ആഗ്യം കാണിച്ചതുകണ്ടപ്പോൾ പോയിട്ട് വരാം എന്ന് പറഞ്ഞതാണെന്നു മനസ്സിലായി. പിന്നെ അയാൾ എന്തോ ഓർത്തിട്ടെന്നപോലെ ഞങ്ങളെ നോക്കി പറഞ്ഞു.

“തുമി എക്ക് കാം കരോ, അമാർശാത്തെ ആശേൻ.” അയാൾ ഞങ്ങളെ കൂടെ പോകാൻ ക്ഷണിച്ചു. അയാൾ എന്താണ് ചെയ്യുന്നതെന്നറിയാൻ വളരെ ഉത്സാഹത്തോടെ ഞങ്ങളും അയാളെ പിന്തുടർന്നു. ഇതിനിടയിൽ എന്റെ സുഹ്രുത്ത് അയാളോടായി ചോദിച്ചു.

“തുമാർ നാം കീ?”

“മാർ നാം, പലാഷ് ബാവ്ജി” അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

“തുമീ ഇക്കനെ ഖത്തോബോശർ ഹൊയ് കെസേ?” വളരെ ബുദ്ധിമുട്ടിയാണെങ്കിലും ഈപ്രാവശ്യവും ചോദ്യം എന്റെ സുഹ്രുത്തിന്റേതുതന്നെയായിരുന്നു.

“ ദസ് ബോശർ ഹൊയ് സെ ബാവ്ജി” അയാൾ പറഞ്ഞു.

പിന്നീട് അയാൾ പറഞ്ഞതൊക്കെയും എന്റെ സുഹ്രുത്ത് എനിക്ക് തർജിമ ചെയ്തു തന്നു. അയാളുടെ നടത്തത്തിന്നു വേഗം കൂടി ഒപ്പം നമ്മുടേയും. ഇന്നും നല്ല കാറ്റുണ്ടാകാൻ സാധ്യത കാണുന്നുണ്ട്, നടത്തത്തിന്നിടയിൽ അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.

പിന്നീട് അയാൾ ഞങ്ങളെ നോക്കി പറഞ്ഞു, “ ഇന്നലെ രാത്രി നല്ല കാറ്റായിരുന്നു. നാളിതുവരെ അതുപോലൊരു കാറ്റ് ഇവിടെ ഉണ്ടായിട്ടില്ല. അയാളുടെ കണ്ണുകളിൽ ഭീതിയുടെ കരിനിഴൽ തെളിഞ്ഞു. നിങ്ങൾ ഈ മല കണ്ടോ ഇവിടെ കാറ്റുവന്നാൽ മണ്ണ് ഒരുവശം മാറി മറുവശം ചേരും. നാളെ ഒരുപക്ഷെ ഈ മല വേറൊരു ഭാഗത്തായിരിക്കും. അങ്ങനെ വരുമ്പോൾ ഇവിടെയുള്ള ഒട്ടകങ്ങളേയും ആടുകളേയും വേലിക്കുള്ളിൽ അതിനനുസരിച്ച് മാറ്റി കെട്ടണം. അതാണ് എന്റെ ജോലി. ഇന്നലെ രാത്രിയിലെ കാറ്റിൽ ഞാൻ താമസിക്കുന്ന പലകയടിച്ചുണ്ടാക്കിയ മൂന്ന് താൽക്കാലിക ചുമരുകളും പറന്നു പോയിരിക്കുന്നു. നിങ്ങൾ വരുമ്പോൾ ഞാൻ അതൊക്കെ തിരഞ്ഞുകൊണ്ടുവന്ന് വീണ്ടും ഉണ്ടാക്കുവാനുള്ള ശ്രമത്തിലായിരുന്നു.”

ഞങ്ങൾ ഏകദേശം അര കിലോമീറ്റർ നടന്നുകാണും, ഒരു വേലിക്കെട്ടിനുള്ളിൽ കുറെ ഒട്ടകങ്ങളേയും ആടുകളേയും കാണാം. അവിടെ എത്തിയയുടൻ അയാൾ അവിടെയുള്ള ഒട്ടകങ്ങളോടും ആടുകളോടും സംസാരിക്കുവാനും തൊട്ടും തലോടിയും കൊഞ്ചിക്കുവാനും തുടങ്ങി. പിന്നീടയാൾ ഞങ്ങളെ നോക്കി പറഞ്ഞു.

“ഇവർ എനിക്കെന്റെ മക്കളെ പോലെയാണ്. രാത്രിയും പകലും എന്റെ സന്തോഷങ്ങളും നൊമ്പരങ്ങളും പരാതികളും പറയുവാൻ ഇവരല്ലാതെ ഇവിടെ എനിക്കാരുമില്ല. ഈ മരുഭൂമിയിൽ ഈയുള്ളവന്റെ സങ്കടങ്ങൾ കേൾക്കാൻ വേറെ ആരു വരാൻ. ദുഖം അധികമാകുമ്പോൾ എനിക്ക് കൂട്ടുണ്ടാകുന്നത് ഇവരൊക്കെയാണ്. മനസ്സിന്റെ ഭാരമിറക്കിവെക്കാൻ ഒരു അത്താണി.” അയാൾ ചിരിച്ചുകൊണ്ട് ഞങ്ങളെ നോക്കി പറഞ്ഞു. പിന്നെ ഒരു നെടുവീർപ്പിനുശേഷം തുടർന്നു.

“മക്കളെ പോലെ ഞാൻ നോക്കുന്ന ഇവരെ യാതൊരു ദയാദക്ഷിണ്യവുമില്ലാതെ അറുക്കാനായി കൊണ്ടുപോകുമ്പോൾ ചില ദിവസങ്ങളിൽ ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ട്. ഇന്നിവര് അവരുടെ ഊഴം കാത്തിരിക്കുകയാണ്. വലിയ കത്തി രാകി മിനുക്കി മൂര്ച്ച കൂട്ടിയെത്തുന്ന കാലനുമുന്നില് കഴുത്ത് നീട്ടുവാന് വേണ്ടി. കൈകാല് ബന്ധിച്ച് വായില് നീരുറ്റിച്ച്, കഴുത്തില് കത്തി വെക്കുന്ന നേരം മതിവരാത്ത ജീവിത കൊതിയില് ദയനീയമായി അവര് എന്നെ നോക്കും. എനിക്കെന്തു ചെയ്യാന് കഴിയും? മൂര്ച്ചയുള്ള കത്തിയുമായുള്ള കൈകള് ഇവരെ തേടിയെത്തുന്ന നിമിഷം വരെയല്ലേ എനിക്കിവരെ കാക്കാന് പറ്റു ബാവ്ജി. എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് സ്വയം മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ ആ നാളുകളിൽ ഞാൻ നന്നേ പാടുപെട്ടു. ഒരുപക്ഷേ ഇത് കാലത്തിന്റെ തീരുമാനമായിരിക്കാം. എല്ലാം മാറ്റിമറിക്കുന്ന കാലത്തിനെ പഴിപറഞ്ഞിരിക്കാമെന്നല്ലാതെ ഒന്നും തിരിച്ചെടുക്കാനോ മാറ്റങ്ങൾ ആഗ്രഹിക്കാനോ നമുക്കാവില്ലല്ലോ?” അയാളുടെ മൂർച്ചയുള്ള വാക്കുകൾ എന്നിൽ തറച്ചുകയറി.

“നാട്ടിൽ നിന്നും വന്നിട്ടിപ്പോൾ പത്ത് വർഷം കഴിയുന്നു. ഇതുവരെയും തിരിച്ച് പോകാനൊരവസരം ഉണ്ടായിട്ടില്ല. ഞാനിവിടെ വരുമ്പോൾ മകൾക്ക് എട്ടു വയസ്സായിരുന്നു പ്രായം. ഇന്ന് അവൾ വലിയ കുട്ടിയായിക്കാണും. അവളുടെ പഠിത്തം, വിവാഹം അങ്ങനെ ഒരുപാട് കാര്യങ്ങളില്ലെ ബാവ്ജി എനിക്ക് ചെയ്തു തീർക്കാൻ?” ഒരു അച്ഛന്റെ ഉത്തരവാദിത്വമുള്ള വാക്കുകൾ ഞാൻ മനസ്സിലാക്കി.

“ഇന്നൊരുപക്ഷെ ഈ പാവം അച്ഛന്റെ മുഖം ഓർത്തെടുക്കാൻ തന്നെ അവൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടാകും. വല്ലപ്പോഴും മാർക്കറ്റിലൊന്നു പോയാൽ അവിടെ നിന്നും നാട്ടിലേയ്ക്ക് വിളിക്കുന്ന ഒരു ഫോണിൽ മകൾക്ക് അച്ഛന്റെ ശബ്ദം കേൾക്കാം അത്രമാത്രം.” അയാൾ കണ്ണുകൾ അമർത്തിതുടച്ചു.

“ഇവിടെ വരുമ്പോൾ എല്ലാവരേയും പോലെ ഒരുപാട് സ്വപ്നങ്ങളായിരുന്നു. എന്നാൽ ഇന്ന് ആഹ്ലാദം തിരതല്ലുന്ന നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളില്ല എന്നിൽ, ഇവിടെ ഈ മരുഭൂമിയിൽ ഒരു മാസം എനിക്കാകെ കിട്ടുന്ന മുന്നൂറ് ദിർഹംസ് വേദനം പ്രതീക്ഷകളൊക്കെ തകർന്ന് മോഹിക്കാൻ ഇനി ഒന്നുമില്ല എന്ന തോന്നലിൽ എത്തി നിൽക്കുന്ന ജീവിതം വളരെ വിരസമാണ്. ” അയാളുടെ തൊണ്ടയിടറി.

പിന്നീടയാൾ ഞങ്ങളെ നോക്കാതെ അയാളുടെ ജോലിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. അയാൽ വളരെ വേഗം തന്നെ വേലിയൊക്കെയും പൊളിച്ച് അവിടെ നിന്നും മാറ്റി കെട്ടി. അതിനുശേഷം ഒട്ടകങ്ങളേയും ആടുകളേയും അതിനുള്ളിലേക്ക് മാറ്റി പാർപ്പിച്ചു. ഒടുവിൽ എല്ലാം കഴിഞ്ഞെന്നുറപ്പുവരുത്തി ഞങ്ങളുടെ അടുത്തേക്ക് വന്നു.

“ഇനി നമുക്ക് പോകാം ബാവ്ജി” ഞങ്ങളോടായി മൊഴിഞ്ഞു. പിന്നീട് ഒരു വഴികാട്ടിയെ പോലെ മുന്നിൽ നടന്നു.
“നേരം ഒരുപാട് വൈകിയിരിക്കുന്നു. ഇന്നും നല്ല കാറ്റിനു സാധ്യതയുണ്ട്. പോയിട്ട് കഴിക്കാൻ വല്ലതും ഉണ്ടാക്കണം. ഇരുട്ടുന്നതിനുമുമ്പേ എല്ലാം ഉണ്ടാക്കിയില്ലെങ്കിൽ, കയ്യിൽ ആകെയുള്ളത് ഒരു സോളാർ എമർജൻസി മാത്രമാണ്. അതിനാണെങ്കിൽ രണ്ട് മണിക്കൂറിലേറെ ആയുസ്സും കാണില്ല. അതിന്റെ ജീവൻ എരിഞ്ഞടങ്ങും മുമ്പെ എനിക്കെന്റെ ജോലികൾ ചെയ്തു തീർക്കണം.” അയാളുടെ വാക്കിനൊപ്പം നടത്തത്തിനും വേഗത കൂടി. മരുഭൂമിയിൽ നടക്കുക പ്രയാസമെങ്കിലും ആ സമയം അയാളുടെ കൂടെ എത്ര വേഗത്തിലും നടക്കാൻ ഞാൻ ഒരുക്കമായിരുന്നു.

“ആദ്യമൊക്കെ ഇരുട്ടിനെ എനിക്ക് പേടിയായിരുന്നു. ഇരുട്ടിലേക്ക് നോക്കിയാൽ പല നിഴൽ രൂപങ്ങളും മുന്നിൽ തെളിഞ്ഞു കാണാമായിരുന്നു. പിന്നീട് അതൊക്കെയും എന്റെ വെറും തോന്നലുകൾ മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. പതുക്കെ പതുക്കെ നിഴൽ രൂപങ്ങളിൽ നിന്നും നോട്ടം പിൻ വലിച്ച് കണ്ണടച്ച് കിടക്കും ഉറങ്ങാൻ കഴിയാതെ, ഉറക്കം വരാത്ത രാത്രികളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് നാട്ടിലെ ഓർമ്മകൾ അയവിറക്കി ശൂന്യതയിലേക്ക് കണ്ണും നട്ട് കിടന്നിട്ടുണ്ട് ഞാൻ. സഫലീകരിക്കാൻ ബാക്കിയായ ഒരുപാട് മോഹങ്ങളുടെ കൂട്ടുമായി. ഉറക്കമില്ലാത്ത നീണ്ട രാത്രികൾ എനിക്ക് സുപരിചിതമായിരിക്കുന്നു ബാവ്ജി. പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് പെട്ടെന്നൊരു നെഞ്ചുവേദന വന്നാൽ, ഒന്നുറക്കെ സഹായത്തിനായി ആരെ വിളിക്കാൻ. ഈ മരുഭൂമിയിൽ ആരാണെന്റെ വിളികേൾക്കുക. മിണ്ടാ പ്രാണികളായ ഇവരോ? കുഴിഞ്ഞ കണ്ണുകളില് ഉരുണ്ടു കൂടിയ മിഴിനീര് തുടയ്ക്കുവാന് അയാള് ഏറെ പണിപ്പെട്ടു.

എല്ലാം എവിടെയോ തീരുമാനിക്കപ്പെടുന്നു. ദൈവത്തിന്റെ ഓരോ തീരുമാനങ്ങള്. ജീവിതത്തില് ഓരോ വേഷം ആടിതീര്ക്കുക തന്നെ. മരണത്തെ ഇന്നെനിക്ക് പേടിയില്ല. ജീവിതത്തെ ഞാന് ജീവിച്ചു തോല്പ്പിക്കുകയാണ്.

“പിന്നെ നിങ്ങളെന്തിനു ഇവിടെയിങ്ങനെ?” എന്റെ സുഹ്രുത്ത് വളരെ വിഷമത്തോടെ ചോദ്യം മുഴുമിപ്പിച്ചു.

“വിശപ്പാണ് ബാവ്ജി ഇതിനൊക്കെയും കാരണം, വിശക്കുമ്പോൾ നമ്മൾ സ്വപ്നം വിട്ട് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരുന്നു. മറ്റൊന്നും ചിന്തിക്കാതെ എന്തെങ്കിലും പ്രവർത്തിചെയ്യാനാഗ്രഹിക്കുന്നു. ആ പ്രവർത്തിയുടെ ഫലവും വിശപ്പിന്റെ ശമനവും എല്ലാം സ്വപ്നങ്ങളേക്കാൾ പ്രാധാന്യമുള്ളവയാണ്. മൂന്ന് നേരം ആഹാരം കഴിക്കുന്നവനു മാത്രമേ സ്വപ്നം കാണുവാനുള്ള അവകാശമുള്ളുവിവിടം. എന്റെ മക്കളെങ്കിലും സ്വപ്നം കണ്ടോട്ടെ ബാവ്ജി. തന്റെ മക്കളെ മൂന്നുനേരവും വയറുനിറപ്പിക്കാനാവുമെന്നുള്ള സ്വപ്നം മാത്രമെ ഞാനിപ്പോ കാണാറുള്ളു. അതിന് ഞാൻ ഇവിടെ നിന്നേ മതിയാകൂ. അറിഞ്ഞുകൊണ്ട് ജീവിതത്തില് ആരെയും ഒരിക്കലും ഉപദ്രവിക്കാന് ശ്രമിച്ചിട്ടില്ല. ചെറിയൊരു പാപം കണ്ടാല് പോലും വേദനിക്കുന്ന എനിക്ക് എന്തിനു ദൈവം ഇങ്ങനെയൊരു വേഷം തന്നു. ചിലപ്പോള് ഇതായിരിക്കും എന്റെ വിധി, അല്ലെ ബാവ്ജി?.”. തന്നിലെ സങ്കടങ്ങൾ പുറത്തുകാണിക്കാതെ അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

ഞങ്ങൾ നടന്ന് വീണ്ടും പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചെത്തി. പകൽ ഇരുട്ടിനു വഴിമാറാൻ ഒരുങ്ങിയിരിക്കുന്നു. അയാളോട് യാത്ര പറയാൻ നേരമായി. ജീവിതത്തിൽ ഇങ്ങനെയൊരനുഭവം ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ മനസ്സ് വല്ലാതെ അസ്വസ്ഥനായിരിക്കുന്നു. ഉറ്റവരുടെ ഉന്നതിക്കായി സ്വപ്നങ്ങൾ ത്യജിച്ച ഒത്തിരി ജീവിത വൈവിധ്യങ്ങളിലൊന്നിന്റെ നേർക്കാഴ്ച്ച. അയാളോട് എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ രണ്ട് നോട്ടെടുത്ത് അയാളുടെ കയ്യിൽ വച്ചു. അയാളുടെ കണ്ണുകൾ നിറയുന്നത് കണ്ടു.

"ഹൃദയങ്ങളില് നിന്നും ദൈവങ്ങളിലേക്കുള്ള ദൂരം അമ്പലത്തോളമോ പള്ളിയോളമോ അല്ലെന്നു ഞാന് അറിയുന്നു ബാവ്ജി..." അയാള് എന്റെ കൈ മുറുക്കെ പിടിച്ചു പറഞ്ഞു. ആ കൈകള് വിറക്കുന്നുണ്ടായിരുന്നു.
ഞാൻ തിരിഞ്ഞ് വണ്ടിയെ ലക്ഷ്യമാക്കി നടന്നു.

“ഇനി എപ്പോഴാണ് നാട്ടിലേയ്ക്ക്?”, എന്റെ സുഹ്രുത്തിന്റെ ചോദ്യം എനിക്ക് കേൾക്കാമായിരുന്നു.

“അറിയില്ല ബാവ്ജി…” അയാളുടെ ശബ്ദം നേർത്തു വന്നു..

തിരിച്ചു പോരുമ്പോൾ വണ്ടിയിലിരുന്ന് ഞാൻ അയാളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. അയാളുടെ ശിഷ്ട ജീവിതം മോഹസാഫല്യത്തിനു വേണ്ടിയുള്ള അനാവശ്യകാത്തിരിപ്പാകരുതെ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്റെ വിഷമം മനസ്സിലാക്കിയിട്ടായിരിക്കാം സുഹ്രുത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതാണ് ജീവിതം, ഉള്ളവനും ഇല്ലാത്തവനും വേദന രണ്ടും രണ്ടാണ്”, വണ്ടി കൂടുതൽ വേഗത്തിൽ മുന്നോട്ടു പോയി. ഞാൻ പുറത്തേക്ക് നോക്കി, പുറത്ത് നല്ല കാറ്റുണ്ട്, നാളേയും അയാൾ…

************

നീലകണ്ണുള്ള രാജകുമാരി



[17-09-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]
ഞാന്‍ ശ്രാവന് - ഇന്ന് എന്നെകുറിച്ച് പറയാന് ഒന്നും തന്നെയില്ല. പറയുവാനുള്ളതൊക്കെയും അവളെകുറിച്ച് മാത്രം, എന്റെ നീലകണ്ണുള്ള രാജകുമാരിയെ കുറിച്ച്... പഴയ ഓര്മ്മകള്ഇന്നും ഉണങ്ങാത്ത മുറിവുകള്തന്നെ. സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതും എന്നും ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നിട്ടെഉള്ളു. പൊക്കിള്കൊടി അറ്റ് പോകുന്ന നിസ്സാര വേദനയില്‍. ബന്ധങ്ങള്മുറിച്ച് മാറ്റപെടുന്ന ലോകത്ത്ഒരുപിടിസ്നേഹവുമായി അവള്എന്റെ മുന്നില്വന്നപ്പോള്ഞാന്പോലും അറിയാതെ എന്റെ കിനാവുകള്എന്നെ നോക്കി ആഗ്രഹിച്ചു ….

പശ്ചാത്തലം
, ബംഗലൂരിലെ ഒരു പ്രശസ്ത പ്രൊഫഷണല്കോളേജ്. പകല്കിനാവുകളില്പ്രണയസങ്കല്പങ്ങളുടെ പുളകചാര്ത്ത്അണിഞ്ഞ് കൌമാരം. പല പെണ്കുട്ടികളോടും താല്പര്യം തോന്നിയെങ്കിലുംപ്രണയം എന്ന തീവ്ര വികാരത്തിന്റെ കളത്തിലേക്ക് അവരുടെ കാല്പാടുകള്പതിഞ്ഞില്ല. എല്ലാവരും മനസ്സിന്റെപടിവാതിക്കലില് വന്ന്എത്തി നോക്കി തിരിച്ചു പോയവര്മാത്രം. കോളേജിലെ ആദ്യ രണ്ടു വര്ഷം മനസ്സിനെ
തളച്ചിട്ടു നടന്നു. നിലാവിന്റെ വര്ണ്ണ പുതപ്പിനുള്ളില്അകലെ എവിടെ നിന്നോ സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി വന്നപ്രണയം സത്യത്തില്കൌമാരത്തിന്റെ ഓര്മകളാണ്. നാട്ടിന്പുറത്തുകാരനായ പൊടിമീശകാരന്റെ മുന്നില്എങ്ങുംഅതിശയ കോലങ്ങള്മാത്രം,സ്വര്ണവര്ണങ്ങളില്പാറി നടക്കുന്ന കിളികളുടെ ഉദ്യാനം, തികച്ചും വ്യത്യസ്തമായ ഒരു ലോകം.

കോളേജിലെ
ഒരു പതിവ് ദിവസം, കൂട്ടുകാരുമായ്വെടി പറഞ്ഞു നിക്കുന്നു. എല്ലാവരുടെ വായില്നിന്നും പുറത്തുവന്നത് സീനിയേര്സിന്റെ റാഗിങ്ങിന്റെ ചവര്പ്പുള്ള അനുഭവങ്ങള്മാത്രം. റാഗിങ്ങില്നിന്നും പൊറുതിമുട്ടി
നിക്കുന്നുവേന്കിലും പ്രൊഫഷണല്കോളേജില് ഇതൊക്കെ സാധാരണം എന്ന് പറഞ്ഞ് അന്യോന്യംസമാധാനിപ്പിച്ചു. എങ്ങനെയെങ്കിലും നാല് വര്ഷം തീര്കണം അതായിരുന്നു എല്ലാവരുടെയും ചിന്ത. പെട്ടെന്ന് കൂടെനിന്നവരില് ഒരാള്പറഞ്ഞു,

" ഡാ, നോക്കിയെഒരു കിടിലന്പീസ്‌ " പറഞ്ഞ് തീരുന്നതിനു മുമ്പേ എല്ലാവരുടെയും ദൃഷ്ടി പടലങ്ങള്അവളിലേക്ക്പതിഞ്ഞു.‍


നീലകണ്ണുള്ള വെണ്ണക്കല്പ്രതിമ പോലെ ഒരു സുന്ദരി. കണ്ടമാത്രയില്അവള്ക്ക്ചുറ്റും മാലാഖമാര്‍നൃത്തംചവിട്ടി, പശ്ചാത്തലത്തില്പഴയ ഒരു പാട്ടിന്റെ ഈരടികള്ഒഴുകിയെത്തി, എന്നില്ഒളിഞ്ഞു കിടന്നിരുന്ന പ്രണയ സങ്കല്പങ്ങള് സടകുടഞ്ഞെഴുന്നേറ്റു, ഈശ്വരാ… എന്റെ നീലകണ്ണുള്ള രാജകുമാരി, അറിയാതെ ഉള്ളം മന്ത്രിച്ചു.

കരണ്
ജോഹറിന്റെ പ്രണയകഥയിലേക്ക്കടന്നുവന്ന വില്ലന്മാരെ പോലെ അവളുടെ മുന്നിലേക്ക്നാല് സീനിയേര്സ്കടന്നുവന്നു അവളെ തടഞ്ഞു നിറുത്തി. അതില്ഒരുവന്റാഗിങ്ങിന്റെ ഭാഗമെന്നോണം അവളെ കയറി പിടിക്കാന്ഒരുങ്ങി. പിന്നെ മടിച്ചു നിന്നില്ല, എന്നും കാണാറുള്ള ഹിന്ദി സിനിമയായിരുന്നു പ്രചോദനം, എന്നോ കണ്ട ഒരുസിനിമയിലെ നായകനെ പോലെ, അവരുടെ ഇടയിലേക്ക് വലിഞ്ഞു കയറി ചോദ്യം ചെയ്തു. അനന്തര ഫലംതാങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാല് പേരും നന്നായി പെരുമാറി എന്ന് തന്നെ പറയാം, ഒടിഞ്ഞു കുത്തിയശീമകൊന്നവടി പോലെ രണ്ടു മിനിറ്റ് തറയില്കിടന്നുഅവളുടെ മുഖത്താണെങ്കില്എന്തിനാടോ വേണ്ടാത്തകാര്യത്തിന് വന്നെ എന്ന ഭാവവും. ഒരു നിമിഷം വേണ്ടായിരുന്നു എന്ന് തോന്നിപോയെങ്കിലും, നായകന്വീണു ‍‌ ‍ കിടക്കുന്ന ചരിത്രം ഇല്ലാത്തതു കൊണ്ട് കൈയ്യില് തടഞ്ഞ ഒരു ഇഷ്ടികയുമായി ചാടി എണീറ്റു. കരാട്ടെയുംകുംഫുവും ഒന്നും പഠിക്കാത്തത് കൊണ്ട് ചുവടുകള്ഒന്നും ഓര്ത്ത്എടുകേണ്ടി വന്നില്ല, തലങ്ങും വിലങ്ങും വീശിയപ്പോ ദേ കിടക്കുന്നു, നെറ്റി പൊട്ടീ നാല് ആശാന്മാരും താഴെ. ആരൊക്കെയോ ചേര്ന്നവരെ താങ്ങി എടുത്ത് ഹോസ്പിറ്റലില്എത്തിച്ചു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഒരു നിമിഷം തരിച്ചു നിന്നു.ചുറ്റിലും നോക്കി നില്കുന്ന കുട്ടികള്‍. കീരിക്കാടനെ അടിച്ചിട്ട സേതുമാതവന്റെ നിസ്സഹായത ആയിരുന്നു മുഖത്തപ്പോള്‍. ചില നല്ലവരായ സീനിയേര്സിന്റെഉപദേശപ്രകാരം ഞാനും പോയി ഹോസ്പിറ്റലില്അഡ്മിറ്റ്ആയി. അതിന് പിറകെ വന്നതോ ഒരാഴ്ചത്തെസസ്പെന്ഷനും.

സസ്പെന്ഷന്കഴിഞ്ഞ് നല്ല കുട്ടിയായി വീണ്ടും കോളേജില്എത്തിയപ്പോ ആദ്യം അവളെ കാണാനായിരുന്നുശ്രെമിച്ചത്. രണ്ടു മൂന്നു തവണ അവളുടെ ക്ലാസിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒരു രക്ഷയും ഇല്ല. അവള്പൂരത്തിന് കണ്ട ഭാവം പോലും കാണിച്ചില്ല. വളരെ വിഷമിച്ചിട്ട് ആണെങ്ങിലും ഒരു ദിവസം വഴിയില്വച്ച് അവളോട്ഹായ് പറഞ്ഞു, അവിടെയും, പരാചയത്തിന്റെ രുചി അറിഞ്ഞു. അവള്തല തിരിച്ചു മിണ്ടാതെ പോയി .. അതിന്ശേഷം ശ്രമം ഉപേക്ഷിച്ചു. അങ്ങനെ മൂന്നു നാല് ദിവസം അവളുടെ മുന്നില്പെടാതെ നടന്നു.

അരുതാത്തത്
എന്തോ ചെയ്ത കുറ്റബോധമായിരുന്നു മനസ്സ് നിറയെ.ഒരു ഭാഗത്ത്അവളുടെ നീരസവും
മറുഭാഗത്ത്സീനിയേര്സിന്റെ ശത്രുതയും. തൃശങ്കു സ്വര്ഗത്തില്അകപ്പെട്ടവന്റെ അവസ്ഥ എന്നൊക്കെപറയുന്നത് അനുഭവിച്ചറിഞ്ഞ നിര്വ്രുതിയിലായിരുന്നു. കണ്ടപ്പോള്മനസ്സില്എവിടെയോ ആഗ്രഹത്തിന്റെ പൂത്തിരി‍‍ ‍ കത്തി എന്നല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞ ആശ്വസിച്ചു . കാണാന്സുന്ദരിയായത് കൊണ്ട് തന്നെ അവളുടെ സ്നേഹം കൊതിച്ചു നില്ക്കുന്നവര്അനേകം . അതില്തോറ്റ് തുന്നം പാടിയവരുടെ കൂട്ടത്തില്സ്വയം പേരു ചേര്ത്തു. മാസങ്ങള് കഴിഞ്ഞു . ലക്ഷ്യം അവള്അല്ല എന്ന് തിരിച്ചറിയാന്ഒരുപാട് വൈകിപോയി . ഇനി പഠിത്തത്തില്‍‍‌‍ കൂടുതല്ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് തീരുമാനിച്ചു, പക്ഷെ മനസ്സ് വല്ലാതെ മോഹിക്കുന്നുണ്ടായിരുന്നു അവളെ ഒന്ന്കാണുവാനും സംസാരിക്കാനും. റൂമില് എത്തിയാലും അവളുടെ ഓര്മ്മകള്വേട്ടയാടാന്തുടങ്ങിയിരുന്നു. നാളുകളില് തന്റെ വയലിനില്നിന്നും ഒഴുകിയ സംഗീതങ്ങള്ഒക്കെയും ശോകഗാനങ്ങള്മാത്രം ആയിരുന്നു.

ഇതിനിടെ
ഒരുപാടു ബഹളങ്ങള്ക്കിടയില്കോളേജില്ഒരു ഓര്ഗനൈസേഷന്രൂപീകരിച്ചു. റാഗിങ്ങിന്നെതിരെആന്റി റാഗിങ്ങ് സ്റ്റുടന്ട്സ് യുണിയന്‍ (ആര്സു) എന്നപേരില്പ്രവര്ത്തനവും തുടങ്ങി.ഇത് സീനിയേര്സിന്റെ മുന്നില്പേടി കൂടാതെപിടിച്ചു നില്ക്കാനുള്ള ഒരു കച്ചിതുരുമ്പായി മാറി. മലയാളിയായ ഒരു പയ്യന്കര്ണാടകയിലെ ഒരുകോളേജില്ഇങ്ങനെ ഒക്കെ ചെയ്യുന്നത് അവിടെയുള്ളവരെ ശെരിക്കും ചൊടിപ്പിച്ചിരുന്നു. പക്ഷെ പുറത്തു നിന്നുമുള്ളചില ആള്ക്കാരുമായുള്ള പരിചയം പ്രവര്ത്തനങ്ങള്ക്ക്ശക്തിയേകാന്സഹായിച്ചു. ഇതിനിടയില്അവളെ മറക്കാന്തുടങ്ങിയിരിക്കുന്നു.മാറ്റങ്ങള്അനിവാര്യമെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.


‍‍‍‍
അങ്ങനെ ഇരിക്കെ ഒരു ദിവസം വായനാശീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഞാന്ലൈബ്രറിയില് ഇരിക്കുമ്പോള്അപ്രതീക്ഷിതമായി അവള്എന്റെ മുന്നിലേക്ക്കടന്നു വന്നു. മുന്നിലെ കസേര വലിചിട്ട് അവള്എന്റെ മുഖത്തേക്ക്തന്നെ നോക്കി ഇരുന്നു. ഞെരമ്പുകള്വലിഞ്ഞു മുറുകി, തൊണ്ട വറ്റി വരണ്ടു, നാവു ഒരുതുള്ളി വെള്ളത്തിനായിഅലമുറയിട്ടു കരഞ്ഞു. അവളുടെ ഇത്തരത്തിലുള്ള നോട്ടം എന്നെ വല്ലാതെ അസ്വസ്തനാകിയിക്കുന്നു എന്ന്മനസ്സിലായി. എന്താണെന്നറിയാതെ തരിച്ചിരുന്നു. അവളെ തന്നെ നോക്കിയിരിക്കണം എന്ന് മോഹിച്ചുവെങ്കിലും

അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. തന്റെ മോഹങ്ങള്ഒക്കെയും അടക്കി വച്ച്, സര്വത്ര ദൈവങ്ങളെയും വിളിച്ച്മുന്നിലെ ഒരു കാര്യവും ഇല്ലാതെ തുറന്നിട്ട പാഠപുസ്തകത്തില്തന്നെ കണ്ണുകള്തറപ്പിച്ചിരുന്നു. ഇടകണ്ണിട്ട് അവളെ നോക്കിയാലോ എന്നൊരു ആഗ്രഹം മനസ്സിലുദിച്ചു പക്ഷെ വേണ്ട ഇനിയും വല്ല കുഴപ്പവും ഉണ്ടായെങ്കിലോ എന്ന്വിചാരിച്ച് അതിന് മുതിര്ന്നില്ല. അവള്എന്തിനായിരിക്കും വന്നിട്ടുണ്ടാകുക? അവള്എന്താകും എന്നോട്പറയാന്പോകുന്നത്. എന്നിങ്ങനെ പല ചോദ്യങ്ങളും മനസ്സിലേക്ക്വിളികാതെ വന്ന അതിഥിയായി. നമുക്കിടയില്നിശ്ശബ്ദതതളംകെട്ടി നിന്നു. ഒരു അവാര്ഡ്സിനിമയുടെ പ്രതീതി. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക്വിരാമമിട്ട് അവള്ചോദിച്ചു. "മലയാളിയാണല്ലേ?" ‍‍ ‍‍

ഈശ്വരാ
മലയാളം...ഒരു നിമിഷം ഞാന്തരിച്ചിരുന്നു, ഞാന്സ്വപ്നം കാണുകയാണോ?. ഇവളൊരുമലയാളി? എന്റെ ഉള്ളില് സന്തോഷത്തിന്റെ പൂത്തിരികള്ചൂളം വിളിച്ചുകൊണ്ട് കത്തി. മരിച്ചു കിടന്ന എന്നിലെപ്രണയാത്മവിനു മൃതസന്ജീവനിയായി അത്. സന്തോഷം കൊണ്ട് തുള്ളിചാടണം എന്നുതോന്നി. ഒരിക്കലുംപ്രതീക്ഷിക്കാതെ വന്നു ചേര്ന്ന ഒരു സന്തോഷ വാര്ത്തപോലെ. അവള്ഒരു മലയാളി ആയിരിക്കും എന്ന് ഒരിക്കലും ‍‍
കരുതിയതല്ല. ലൈബ്രറിയില്ഇരുന്നെനിക്ക് ഉറക്കെ വിളിച്ചു പറയാന്തോന്നി. ഒരു നിമിഷം ഞാന്ശാന്തമായി ആലോചിച്ചു . ഇതിലിപ്പോ എന്താ ഇത്ര സന്തോഷിക്കാന് മാത്രം? അവള്മലയാളി ആയതുകൊണ്ട് എന്നിലെന്ത്മാറ്റംസംഭവിക്കാന്‍?. എന്തായാലും നമ്മുടെ സംസാരം അവിടെ തുടങ്ങി, അവള്എന്നെകുറിച്ച് ഒരുപാട്മനസ്സിലാക്കിയിരിക്കുന്നു എന്ന് അവളുടെ സംസാരത്തില്നിന്നും ഞാന്തിരിച്ചറിഞ്ഞു. പിന്നീടുള്ള ചിന്ത അതിനെകുറിച്ചായിരുന്നു. അങ്ങനെ നമ്മുടെ സംസാരം നീണ്ടു പോയി. അവള്ഒരുപാട്സംസാരികുകയായിരുന്നു, അവളുടെ വീട്ടുകാരെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ അവള്വായിതോരാതെ സംസാരിച്ചു. ഞാന്ശ്രദ്ധിച്ചു നോക്കി, എന്റെ മനസ്സിലെ എവിടെയോ ഒരു ഇളക്കം, മനസ്സിലേക്ക്വീണ്ടും അവള്വലംകാല്വച്ച് കടന്നു വരികയാണോ

എനിക്കങ്ങനെ
തോന്നി, അല്ല സത്യത്തില്അങ്ങനെ വല്ലാതെ ആഗ്രഹിക്കുകയായിരുന്നു. അപരിചിതത്വം പതുക്കെനമ്മുക്കിടയില് നിന്നും അകന്നു പോയി. എത്ര നേരം സംസരിച്ചുവേന്നറിയില്ല.

അന്ന്
രാത്രി മുഴുവനും അവളെ കുറിച്ചായിരുന്നു മനസ്സ് നിറയെ ചിന്തിക്കാന്ആഗ്രഹിച്ചത്‌. സ്വപ്നത്തിലെങ്കിലും അവളെ
സ്വന്തമാകാന്വല്ലാതെ മോഹിച്ചു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ണിനു മുന്നില്മിന്നി മറഞ്ഞുകൊണ്ടേയിരുന്നു. എന്നെ അവള്വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. ചിരിയും നിറുത്താതെയുള്ള സംസാരവും, നീലകണ്ണുകളും എന്റെ മാത്രമാകാന്കൊതിച്ചു. അന്നെന്റെ വയലിനില്നിന്നും ഒഴുകിവന്നത്നിറയെ ഒരുപാട് നല്ല അര്ത്ഥമുള്ള, മധുരമുള്ള പ്രണയഗാനങ്ങള്മാത്രമായിരുന്നു. അന്നെന്റെ വയലിനും അത് മാത്രമേ പാടാന് ‍‍ കൊതിച്ചുകാണു.

മാസങ്ങള്
കടന്നു പോയി . തന്റെ മോഹങ്ങളെ പാതിവഴിയില്ഉപേക്ഷിച്ചു പോരാന്എനിക്കായില്ല. അതുകൊണ്ടു തന്നെ ഇതിനിടയില്എപ്പോഴോ, നാം പോലും അറിയാതെ നമ്മുടെ മനസ്സുകള്തമ്മില്അടുത്തു. ആകാശത്തിന്റെ അനന്തതയെക്കള്കടലിന്റെ അനന്തതയെയും മഴവില്ലിന്റെ കാല്പനികതയെക്കള് മഞ്ഞു തുള്ളിയുടെ നൈര്
മല്യവും ഇഷ്ടപ്പെട്ടിരുന്ന അവള്എനിക്ക് എന്റെ എല്ലാമായി മാറുകയായിരുന്നു. ഒരു ദിവസം പോലും, എന്തിനേറെ ഒരു നിമിഷം പോലും കാണാതെയും സംസാരിക്കാതെയും കഴിയാതെയുള്ള അവസ്ഥയിലെക്കെത്തി രണ്ടുപേരും . കോളേജിലെ ഓരോ മണ്തരിക്ക് പോലും നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്വാക്കുകളേറെയുണ്ടാകും. വാകപ്പൂക്കള്വിരിയിട്ട വഴിത്താരകളില്നമ്മള്കൈ പിടിച്ചു നടന്നതും . ചീവീടുകള്സൊള്ളുന്ന ഹോസ്റ്റല്വരാന്തകളിലും, കാന്റീനിലും നമ്മള്സ്ഥിരം കുറ്റികളായി മാറിയതുമൊക്കെ ഒരുപാട് നല്ലഓര്ക്കാന്കൊതിക്കുന്ന ഓര്മകളാണ്. സംസാരിച്ചതൊക്കെയും ഭാവിയെ കുറിച്ച് മാത്രമായിരുന്നു. അതില്വിവാഹവും മക്കളും കൊച്ചു മക്കളും വരെ കടന്നു വന്നു. ഇന്നത്തെ പോലെ അന്ന് ഒരു കാര്യത്തിനും ആക്രാന്തംഇല്ലായിരുന്നു. കെട്ടി പിടികുവാണോ, ചുംപിക്കുവാനോ ഒന്നിനും മുതിര്ന്നില്ല, കാരണം വ്യക്തമായി ഇരുവര് അറിയാമായിരുന്നു . എന്നെങ്കിലും അവള് എനിക്കുള്ളതും ഞാന്അവള്കുള്ളതും മാത്രമാണെന്ന്. അപ്പൊ പിന്നെആക്രാന്തത്തിനു പ്രസക്തി ഇല്ലല്ലോ. നമ്മുടെ പ്രണയം കോളേജിലെ ചൂടുള്ള വാര്ത്തകളായി. ഞാന്ആകാന്ആഗ്രഹിച്ചവരും, എന്നെ അസൂയയോടെ നോക്കിയവരും ഏറെ . ഏവര്ക്കും ചൂണ്ടി കാണിക്കാന്ദിവ്യപ്രേമത്തിന്ഉദാത്തമായ ജീവനുള്ള ഉദാഹരണങ്ങളായിരുന്നു നമ്മള്‍.

അവളുടെ കൂടെയുള്ള ദിവസങ്ങളില്സംഗീത സാന്ദ്രമായിരുന്നു നമ്മുടെ അരങ്ങ്.അവള്നല്ലൊരു നര്ത്തകിയുംപാട്ടുകാരിയും ആയിരുന്നു . അവളുടെ നൃത്തം തന്നെ ആയിരുന്നു അവളിലേക്ക്കൂടുതല് അടുപ്പിച്ചതും. നിമിഷങ്ങള്എത്ര സുന്ദരമായിരുന്നു. ഒരുമിച്ചുള്ള യാത്രകളും , കൊച്ചു കൊച്ചു പിണക്കങ്ങളും, അന്യോന്യം പഠിപ്പിച്ചുള്ളപഠിത്തങ്ങളുംദിവസങ്ങള്മുന്നോട്ടു നീങ്ങി. ദിവസം കഴിയുംതോറും അവളില്നിന്നും അകലാന്പറ്റാത്തത്രഅടുക്കുകയായിരുന്നു . കാലം നമുക്ക് വേണ്ടി കടന്നു പോയി .

നാല്
വര്ഷം പോയതറിഞ്ഞില്ല. ഫൈനല്സെംസമയത്തായിരുന്നു . ഒരു അവധി ദിവസം അവള്എന്നെ കാണാന്വന്നു . കയ്യില്ചുരുട്ടി പിടിച്ച ഒരു കത്ത് എനിക്ക്നേരെ നീട്ടി അവള്പറഞ്ഞു.

എന്റെ വിവാഹമാണ് വരുന്ന ഞായറാഴ്ച, എല്ലാം വളരെ പെട്ടന്നായിരുന്നു. പയ്യന്അമേരിക്കയില്എഞ്ചിനീയര് ആണ്


എനിക്ക്
ചുറ്റുമുള്ളതൊക്കെ എന്റെ മുകളില്ഇടിഞ്ഞു വീണിരുന്നെങ്കില് എന്ന് ഞാന്ആശിച്ചു. എനിക്ക് എന്താപറയേണ്ടത്എന്നറിയില്ലായിരുന്നു . ഞാന്തരിച്ചു നിന്നു.

അപ്പൊ നമ്മള്കണ്ട സ്വപ്നങ്ങള്‍ ?” “നമ്മുടെ മോഹങ്ങള്‍ ” ഞാന്വിതുമ്പുകയായിരുന്നു.‌
അതൊക്കെ വെറും സ്വപ്നങ്ങള്അല്ലെ , കഴിഞ്ഞതോക്കെയും മറക്കണം, ബി പ്രാക്ടിക്കല്‍ ” അവള്ചിരിച്ചുകൊണ്ട് പറഞ്ഞു. അവള്ഒരുപാട്മാറിയിരിക്കുന്നു . അവളുടെ സംസാരം ഒരുപാട്മാറിയിരിക്കുന്നു. രണ്ടു ദിവസംമുമ്പ് അവളെ വീട്ടില്ആക്കി വരുമ്പോ അവള്ഇങ്ങനെ ഒന്നും അല്ലായിരുന്നു . എന്റെ കണ്ണുകളെ വിശ്വസിക്കാന്കഴിഞ്ഞില്ല, അവള്ഇത്രയും സന്തോഷവതിയായി ഇത് വരെ കണ്ടില്ല. ഒരു കഴിവുകെട്ട കാമുകന്റെ വേഷം ഞാന്ആടി തീര്ക്കുകയായിരുന്നോ? ‍ ‍ ‍
അവളോട്ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂഇയാള്ഹാപ്പി ആണോ?”
അവള്ചിരിച്ചു കൊണ്ട് പറഞ്ഞു , “എന്തുകൊണ്ടില്ല ?”
എന്തായാലും വിവാഹത്തിന് വരണം, ഞാന്എല്ലാവരെയും ക്ഷണിക്കുന്നുണ്ട് . എല്ലാവരെയും കൂട്ടിയിട്ട്വരിക.
അന്ന് രാത്രി ഉറക്കെ കരയണം എന്ന് ഞാന് ആശിച്ചു. കരഞ്ഞില്ല, അല്ല കരയുവാനായില്ല. എന്തോകണ്ണ്നീരുകള്പോലും എന്നെ വേണ്ടാതായിരിക്കുന്നു . ഇത്രയൊക്കെ ആണെങ്കിലും മനസ്സ് പറഞ്ഞു അവള്എല്ലാം വിട്ട് കൂടെ പോരും എന്ന് .
അങ്ങനെ അവളുടെ വിവാഹദിവസം വന്നു. കൂട്ടുകാരൊക്കെയും പോകരുതെന്ന് പറഞ്ഞ് വിലക്കി. കൂടെആരും വന്നില്ല, പക്ഷെ ഞാന്പോയി , അവരെകാളും ആവശ്യം എന്റേതായിരുന്നു. വിഡ്ഢിയായ മനസ്സ് പറഞ്ഞുനിന്നെ കണ്ടാല് അവള്ഒരുപക്ഷെ എല്ലാം വിട്ട് ഓടി വന്നാലോ എന്ന്അങ്ങനെ ഒരുപാട്ആഗ്രഹിച്ച് പോയി. പക്ഷെ അവള് എന്നെ നോക്കിയതെ ഇല്ല, നോക്കാന്ആഗ്രഹിച്ചു കാണില്ല. ഞാന്അവള്കൊരു ശല്ല്യമായിരിക്കാം . അവള്സന്തോഷവതിയായിരുന്നു. നിറകണ്ണുമായി അവിടെ നിന്നും ഇറങ്ങി ഞാന്‍. ‍
പിന്നീടുള്ള ദിവസങ്ങളില്തനിച്ചായിരുന്നു. ക്ലാസ്സിലിരിക്കാന്തോന്നിയില്ല, നമ്മള്നടന്ന വഴികളിലൂടെഞാന്തനിച്ച് നടന്നു . എല്ലായിടത്തും അവള്കൂടെ ഉണ്ടെന്ന്തോന്നി . എല്ലാം തോന്നലുകള്മാത്രമാണെന്ന് ഞാന് തിരിച്ചറിഞ്ഞു. അവളില്ലാതെ കോളേജില്പോകാന്തോന്നിയില്ല. വന്ന കാര്യം ചെയ്തു തീര്ക്കണം. പഠിക്കണം. ‍ ജീവിതം ജീവിച്ചു തീര്ക്കുക തന്നെ. ഉറക്കമില്ലാത്ത രാത്രികള്‍ . എന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത. അവള് ‍‍ അങ്ങനെ എന്തിനു ചെയ്തു. ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്ങില്ഇത്രയും ആഗ്രഹിക്കില്ലായിരുന്നു. അവളുടെഓര്മകളൊക്കെയും നശിപ്പിച്ചു, ഒരുമിചെടുത്ത ഫോട്ടോകളും, അവള്തന്ന കത്തുകളും പാവകളും ഒക്കെയും. ‍
മാസം രണ്ടു കഴിഞ്ഞു. ഒരു ദിവസം റൂമില്കിടക്കുമ്പോള്കൂട്ടുകാര്വന്നു ഉടനെ തയ്യാറാവാന്പറഞ്ഞു. എന്തിനാന്നു ചോദിച്ചപ്പോള്മറുപടി ഒന്നും പറഞ്ഞില്ല.കൂടുതല്നിര്ബന്ധിച്ചു ചോദിച്ചപ്പോള്അവളെ കാണാന്ആണെന്ന്പറഞ്ഞു. വരുന്നില്ലെന്ന് വാശിപിടിച്ചു പറഞ്ഞു. അവര്എന്നെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. അവളെ അവസാനമായി ഒന്ന് കണ്ടിട്ട് വാ എന്ന്. എനിക്ക് മനസ്സിലായില്ല, ജീവിതം ഇനിയും കോമാളി വേഷംകെട്ടിക്കുകയാണോ എന്ന് തോന്നിപോയി. അവര്മുഴുമിപ്പിച്ചുബ്രെയിന്ട്യൂമര്ആയിരുന്നു പോലും ”.‍‍
പിന്നീട് നിന്നില്ല , അവിടെ നിന്നും ഇറങ്ങി ഓടി,ബാംഗളൂരിലെ നഗര വീഥികളില്അലറി വിളിച്ചുകൊണ്ട്ഓടുകയായിരുന്നു, എനിക്ക് പിറകെ അവരും .
അവളുടെ വീടിന്നു മുന്നില്നിറയെ ആളുകള്കൂടിയിരുന്നു. കൂട്ടുകാര്ഒക്കെയും അവിടെ എത്തി. എല്ലാവരുംഎന്നെ പിടിച്ചു വെക്കാന്നന്നേ പാടുപെട്ടു. തലയില്കൈ വച്ച് കുത്തിയിരുന്ന് ഞാന്കരഞ്ഞു, എനിക്ക് ചുറ്റുംകൂട്ടുകാരും. അങ്ങനെ എത്ര നേരം ഇരുന്നുവെന്ന്ഓര്മയില്ല. അവളെ അവസാനമായി കാണാന്എല്ലാവരുംനിര്ബന്ധിച്ചുവെങ്കിലും പോയില്ല. എനിക്ക് അവളെ അങ്ങനെ കാണേണ്ട, എന്റെ നീലകണ്ണുള്ള രാജകുമാരിയുടെചിരിച്ചുകൊണ്ടുള്ള മുഖം അത്രയും മതി എനിക്ക് എന്ന് പറഞ്ഞ ഒഴിഞ്ഞു. ‍
രണ്ടു ദിവസം കഴിഞ്ഞ് അവളുടെ അനുജത്തി കാണാന്വന്നു . റൂമില്കൂട്ടുകാരും ഉണ്ടായിരുന്നു അപ്പോള്‍. അവള്എനിക്ക് നേരെ ഒരു എഴുത്ത് നീട്ടി. എഴുത്തിലെ വാക്കുകള്ഇങ്ങനെ ആയിരുന്നു .
വെറുക്കുകയില്ലെന്നറിയാം , മറ്റാരേക്കാളും എനിക്ക് ശ്രാവനെ അറിയാം, നിനക്കാരെയും വെറുക്കാന്കഴിയില്ല. പ്രത്യേകിച്ച് എന്നെ. പക്ഷെ വെറുക്കണം. വെറുത്ത് വെറുത്ത് ഒടുവില്എന്നെ മറക്കണം. ഇനി ക്ഷമചോദിക്കുന്നതില്അര്ത്ഥമില്ല എന്നറിയാം, വളരെ വൈകിയാണ് ഞാന്അസുഖത്തെ കുറിച്ച് അറിഞ്ഞത്, അപ്പോഴേക്കും ശ്രാവന് എന്നോട്ഒരുപാട് അടുത്തിരുന്നു. അകലാന്പറ്റാത്തവിതം ഞാനും. അസുഖത്തെ കുറിച്ച്ശ്രാവന് അറിഞ്ഞിരുന്നെങ്ങില് നിമിഷം എന്നെ വിവാഹം ചെയ്യും എന്നറിയാം. അത് വേണ്ട. അങ്ങനെചെയ്തെങ്കില് എന്റെ ശ്രാവന് എന്നും തനിച്ചാകും. ചെയ്തതൊക്കെയും തെറ്റുകളാണ് . അവസാന നിമിഷം വരെകിട്ടില്ലെന്നറിഞ്ഞിട്ടും ഞാന്നിന്നെ ഒരുപാട് സ്നേഹിച്ചു. എന്റെ സ്നേഹം സത്യമായിരുന്നു . എല്ലാവരെയും എനിക്ക്
‍ ‍
വേദനിപ്പിക്കേണ്ടി വന്നു , ഒന്നുമറിയാതെ എന്റെ കഴുത്തില്താലി കെട്ടിയ എന്റെ ഭര്ത്താവായ മനുഷ്യനെയും . ഇതിനൊക്കെ കാരണക്കാരനായി ഞാന്നിന്നെ കുറ്റപ്പെടുതിക്കോട്ടേ? . എല്ലാം നിന്റെ സ്നേഹം കാരണം ആണെന്ന്ഞാന് പറഞ്ഞോട്ടെ? നീ ഒരിക്കലും തനിച്ചാകരുത് എന്ന് ഞാന്ആഗ്രഹിച്ചു പോയി. ഞാന്ഇങ്ങനെ ഒരു തീരുമാനംഎടുത്തില്ലായിരുന്നെങ്കില്നീ എന്നെ വിട്ട്പോകുമായിരുന്നോ? നമ്മള്പറഞ്ഞതും പ്രാര്ത്തിച്ചതും ഏഴ് ജന്മങ്ങള്ഒരുമിച്ച് ജീവിക്കനല്ലേ. ഈയൊരു ജന്മം ഈശ്വര തീരുമാനത്തിനായി വിട്ടു കൊടുക്കാം അല്ലെ? ഇനിയുള്ള ജന്മംമുഴുവന് നീ എനിക്കുള്ളതാണ്. ജീവിക്കുക സന്തോഷത്തോടെ, എനിക്ക് വേണ്ടി. അല്ല നിനക്കും നിന്റെ കുടുംബത്തിനുംവേണ്ടി. എല്ലാം കണ്ടു ഞാന്സന്തോഷിക്കും. എല്ലാ പരിശുദ്ധിയോടും കൂടെ തന്നെയാണ് ഞാന്പോകുന്നത്. ‍ ‍‍ എഴുത്ത് നിനക്ക്കിട്ടുമ്പോള്ഒരുപക്ഷെ ഞാന് ലോകത്തോട്വിട പറഞ്ഞിട്ടുണ്ടാകും.
ഒരുപാട് ഇഷ്ടത്തോടെ,
നിന്റെ നീലകണ്ണുള്ള രാജകുമാരി
*********
പുതിയ ലോകം , പുതിയ ജീവന്‍ , മാറ്റങ്ങള്തിരിച്ചറിഞ്ഞ നല്ല നാളുകള്‍ . ജീവിതം കോമാളി വേഷം കെട്ടിആടിയപ്പോള് ഒരു നോക്ക്കുത്തി മാത്രമായി എന്റെ സ്വപ്നങ്ങള്കനിവ് തേടാതെ അസ്തമിച്ചു. ഒരു കൈകുടന്നനിറയെ അവള്എനിക്കായി തന്ന സ്നേഹം മാത്രം ബാക്കി. നൊമ്പരങ്ങളുടെ പടുതീയില്മോഹങ്ങള്ചവിട്ടിമെതിക്കപ്പെട്ടപ്പോള് സ്വപ്നങ്ങള്പോലും ഓടി ഒളിച്ചു. ഇന്നിവിടെ ഞാനും എന്റെ മോഹങ്ങളും നൊമ്പരങ്ങളുടെതാഴ്വരയില്‍ – ആ നീലകണ്ണുള്ള രാജകുമാരിയáæ¿ ³VNµ{áÎÞÏ¡… ‌ ‌
*********