Friday, April 23, 2010

നീലകണ്ണുള്ള രാജകുമാരി[17-09-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]
ഞാന്‍ ശ്രാവന് - ഇന്ന് എന്നെകുറിച്ച് പറയാന് ഒന്നും തന്നെയില്ല. പറയുവാനുള്ളതൊക്കെയും അവളെകുറിച്ച് മാത്രം, എന്റെ നീലകണ്ണുള്ള രാജകുമാരിയെ കുറിച്ച്... പഴയ ഓര്മ്മകള്ഇന്നും ഉണങ്ങാത്ത മുറിവുകള്തന്നെ. സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതും എന്നും ഒരു കാഴ്ചക്കാരനെ പോലെ നോക്കി നിന്നിട്ടെഉള്ളു. പൊക്കിള്കൊടി അറ്റ് പോകുന്ന നിസ്സാര വേദനയില്‍. ബന്ധങ്ങള്മുറിച്ച് മാറ്റപെടുന്ന ലോകത്ത്ഒരുപിടിസ്നേഹവുമായി അവള്എന്റെ മുന്നില്വന്നപ്പോള്ഞാന്പോലും അറിയാതെ എന്റെ കിനാവുകള്എന്നെ നോക്കി ആഗ്രഹിച്ചു ….

പശ്ചാത്തലം
, ബംഗലൂരിലെ ഒരു പ്രശസ്ത പ്രൊഫഷണല്കോളേജ്. പകല്കിനാവുകളില്പ്രണയസങ്കല്പങ്ങളുടെ പുളകചാര്ത്ത്അണിഞ്ഞ് കൌമാരം. പല പെണ്കുട്ടികളോടും താല്പര്യം തോന്നിയെങ്കിലുംപ്രണയം എന്ന തീവ്ര വികാരത്തിന്റെ കളത്തിലേക്ക് അവരുടെ കാല്പാടുകള്പതിഞ്ഞില്ല. എല്ലാവരും മനസ്സിന്റെപടിവാതിക്കലില് വന്ന്എത്തി നോക്കി തിരിച്ചു പോയവര്മാത്രം. കോളേജിലെ ആദ്യ രണ്ടു വര്ഷം മനസ്സിനെ
തളച്ചിട്ടു നടന്നു. നിലാവിന്റെ വര്ണ്ണ പുതപ്പിനുള്ളില്അകലെ എവിടെ നിന്നോ സ്വപ്നങ്ങളിലേക്ക് പറന്നിറങ്ങി വന്നപ്രണയം സത്യത്തില്കൌമാരത്തിന്റെ ഓര്മകളാണ്. നാട്ടിന്പുറത്തുകാരനായ പൊടിമീശകാരന്റെ മുന്നില്എങ്ങുംഅതിശയ കോലങ്ങള്മാത്രം,സ്വര്ണവര്ണങ്ങളില്പാറി നടക്കുന്ന കിളികളുടെ ഉദ്യാനം, തികച്ചും വ്യത്യസ്തമായ ഒരു ലോകം.

കോളേജിലെ
ഒരു പതിവ് ദിവസം, കൂട്ടുകാരുമായ്വെടി പറഞ്ഞു നിക്കുന്നു. എല്ലാവരുടെ വായില്നിന്നും പുറത്തുവന്നത് സീനിയേര്സിന്റെ റാഗിങ്ങിന്റെ ചവര്പ്പുള്ള അനുഭവങ്ങള്മാത്രം. റാഗിങ്ങില്നിന്നും പൊറുതിമുട്ടി
നിക്കുന്നുവേന്കിലും പ്രൊഫഷണല്കോളേജില് ഇതൊക്കെ സാധാരണം എന്ന് പറഞ്ഞ് അന്യോന്യംസമാധാനിപ്പിച്ചു. എങ്ങനെയെങ്കിലും നാല് വര്ഷം തീര്കണം അതായിരുന്നു എല്ലാവരുടെയും ചിന്ത. പെട്ടെന്ന് കൂടെനിന്നവരില് ഒരാള്പറഞ്ഞു,

" ഡാ, നോക്കിയെഒരു കിടിലന്പീസ്‌ " പറഞ്ഞ് തീരുന്നതിനു മുമ്പേ എല്ലാവരുടെയും ദൃഷ്ടി പടലങ്ങള്അവളിലേക്ക്പതിഞ്ഞു.‍


നീലകണ്ണുള്ള വെണ്ണക്കല്പ്രതിമ പോലെ ഒരു സുന്ദരി. കണ്ടമാത്രയില്അവള്ക്ക്ചുറ്റും മാലാഖമാര്‍നൃത്തംചവിട്ടി, പശ്ചാത്തലത്തില്പഴയ ഒരു പാട്ടിന്റെ ഈരടികള്ഒഴുകിയെത്തി, എന്നില്ഒളിഞ്ഞു കിടന്നിരുന്ന പ്രണയ സങ്കല്പങ്ങള് സടകുടഞ്ഞെഴുന്നേറ്റു, ഈശ്വരാ… എന്റെ നീലകണ്ണുള്ള രാജകുമാരി, അറിയാതെ ഉള്ളം മന്ത്രിച്ചു.

കരണ്
ജോഹറിന്റെ പ്രണയകഥയിലേക്ക്കടന്നുവന്ന വില്ലന്മാരെ പോലെ അവളുടെ മുന്നിലേക്ക്നാല് സീനിയേര്സ്കടന്നുവന്നു അവളെ തടഞ്ഞു നിറുത്തി. അതില്ഒരുവന്റാഗിങ്ങിന്റെ ഭാഗമെന്നോണം അവളെ കയറി പിടിക്കാന്ഒരുങ്ങി. പിന്നെ മടിച്ചു നിന്നില്ല, എന്നും കാണാറുള്ള ഹിന്ദി സിനിമയായിരുന്നു പ്രചോദനം, എന്നോ കണ്ട ഒരുസിനിമയിലെ നായകനെ പോലെ, അവരുടെ ഇടയിലേക്ക് വലിഞ്ഞു കയറി ചോദ്യം ചെയ്തു. അനന്തര ഫലംതാങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാല് പേരും നന്നായി പെരുമാറി എന്ന് തന്നെ പറയാം, ഒടിഞ്ഞു കുത്തിയശീമകൊന്നവടി പോലെ രണ്ടു മിനിറ്റ് തറയില്കിടന്നുഅവളുടെ മുഖത്താണെങ്കില്എന്തിനാടോ വേണ്ടാത്തകാര്യത്തിന് വന്നെ എന്ന ഭാവവും. ഒരു നിമിഷം വേണ്ടായിരുന്നു എന്ന് തോന്നിപോയെങ്കിലും, നായകന്വീണു ‍‌ ‍ കിടക്കുന്ന ചരിത്രം ഇല്ലാത്തതു കൊണ്ട് കൈയ്യില് തടഞ്ഞ ഒരു ഇഷ്ടികയുമായി ചാടി എണീറ്റു. കരാട്ടെയുംകുംഫുവും ഒന്നും പഠിക്കാത്തത് കൊണ്ട് ചുവടുകള്ഒന്നും ഓര്ത്ത്എടുകേണ്ടി വന്നില്ല, തലങ്ങും വിലങ്ങും വീശിയപ്പോ ദേ കിടക്കുന്നു, നെറ്റി പൊട്ടീ നാല് ആശാന്മാരും താഴെ. ആരൊക്കെയോ ചേര്ന്നവരെ താങ്ങി എടുത്ത് ഹോസ്പിറ്റലില്എത്തിച്ചു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഒരു നിമിഷം തരിച്ചു നിന്നു.ചുറ്റിലും നോക്കി നില്കുന്ന കുട്ടികള്‍. കീരിക്കാടനെ അടിച്ചിട്ട സേതുമാതവന്റെ നിസ്സഹായത ആയിരുന്നു മുഖത്തപ്പോള്‍. ചില നല്ലവരായ സീനിയേര്സിന്റെഉപദേശപ്രകാരം ഞാനും പോയി ഹോസ്പിറ്റലില്അഡ്മിറ്റ്ആയി. അതിന് പിറകെ വന്നതോ ഒരാഴ്ചത്തെസസ്പെന്ഷനും.

സസ്പെന്ഷന്കഴിഞ്ഞ് നല്ല കുട്ടിയായി വീണ്ടും കോളേജില്എത്തിയപ്പോ ആദ്യം അവളെ കാണാനായിരുന്നുശ്രെമിച്ചത്. രണ്ടു മൂന്നു തവണ അവളുടെ ക്ലാസിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒരു രക്ഷയും ഇല്ല. അവള്പൂരത്തിന് കണ്ട ഭാവം പോലും കാണിച്ചില്ല. വളരെ വിഷമിച്ചിട്ട് ആണെങ്ങിലും ഒരു ദിവസം വഴിയില്വച്ച് അവളോട്ഹായ് പറഞ്ഞു, അവിടെയും, പരാചയത്തിന്റെ രുചി അറിഞ്ഞു. അവള്തല തിരിച്ചു മിണ്ടാതെ പോയി .. അതിന്ശേഷം ശ്രമം ഉപേക്ഷിച്ചു. അങ്ങനെ മൂന്നു നാല് ദിവസം അവളുടെ മുന്നില്പെടാതെ നടന്നു.

അരുതാത്തത്
എന്തോ ചെയ്ത കുറ്റബോധമായിരുന്നു മനസ്സ് നിറയെ.ഒരു ഭാഗത്ത്അവളുടെ നീരസവും
മറുഭാഗത്ത്സീനിയേര്സിന്റെ ശത്രുതയും. തൃശങ്കു സ്വര്ഗത്തില്അകപ്പെട്ടവന്റെ അവസ്ഥ എന്നൊക്കെപറയുന്നത് അനുഭവിച്ചറിഞ്ഞ നിര്വ്രുതിയിലായിരുന്നു. കണ്ടപ്പോള്മനസ്സില്എവിടെയോ ആഗ്രഹത്തിന്റെ പൂത്തിരി‍‍ ‍ കത്തി എന്നല്ലാതെ മറ്റൊന്നും ഇല്ല എന്ന് പറഞ്ഞ ആശ്വസിച്ചു . കാണാന്സുന്ദരിയായത് കൊണ്ട് തന്നെ അവളുടെ സ്നേഹം കൊതിച്ചു നില്ക്കുന്നവര്അനേകം . അതില്തോറ്റ് തുന്നം പാടിയവരുടെ കൂട്ടത്തില്സ്വയം പേരു ചേര്ത്തു. മാസങ്ങള് കഴിഞ്ഞു . ലക്ഷ്യം അവള്അല്ല എന്ന് തിരിച്ചറിയാന്ഒരുപാട് വൈകിപോയി . ഇനി പഠിത്തത്തില്‍‍‌‍ കൂടുതല്ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് തീരുമാനിച്ചു, പക്ഷെ മനസ്സ് വല്ലാതെ മോഹിക്കുന്നുണ്ടായിരുന്നു അവളെ ഒന്ന്കാണുവാനും സംസാരിക്കാനും. റൂമില് എത്തിയാലും അവളുടെ ഓര്മ്മകള്വേട്ടയാടാന്തുടങ്ങിയിരുന്നു. നാളുകളില് തന്റെ വയലിനില്നിന്നും ഒഴുകിയ സംഗീതങ്ങള്ഒക്കെയും ശോകഗാനങ്ങള്മാത്രം ആയിരുന്നു.

ഇതിനിടെ
ഒരുപാടു ബഹളങ്ങള്ക്കിടയില്കോളേജില്ഒരു ഓര്ഗനൈസേഷന്രൂപീകരിച്ചു. റാഗിങ്ങിന്നെതിരെആന്റി റാഗിങ്ങ് സ്റ്റുടന്ട്സ് യുണിയന്‍ (ആര്സു) എന്നപേരില്പ്രവര്ത്തനവും തുടങ്ങി.ഇത് സീനിയേര്സിന്റെ മുന്നില്പേടി കൂടാതെപിടിച്ചു നില്ക്കാനുള്ള ഒരു കച്ചിതുരുമ്പായി മാറി. മലയാളിയായ ഒരു പയ്യന്കര്ണാടകയിലെ ഒരുകോളേജില്ഇങ്ങനെ ഒക്കെ ചെയ്യുന്നത് അവിടെയുള്ളവരെ ശെരിക്കും ചൊടിപ്പിച്ചിരുന്നു. പക്ഷെ പുറത്തു നിന്നുമുള്ളചില ആള്ക്കാരുമായുള്ള പരിചയം പ്രവര്ത്തനങ്ങള്ക്ക്ശക്തിയേകാന്സഹായിച്ചു. ഇതിനിടയില്അവളെ മറക്കാന്തുടങ്ങിയിരിക്കുന്നു.മാറ്റങ്ങള്അനിവാര്യമെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.


‍‍‍‍
അങ്ങനെ ഇരിക്കെ ഒരു ദിവസം വായനാശീലം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഞാന്ലൈബ്രറിയില് ഇരിക്കുമ്പോള്അപ്രതീക്ഷിതമായി അവള്എന്റെ മുന്നിലേക്ക്കടന്നു വന്നു. മുന്നിലെ കസേര വലിചിട്ട് അവള്എന്റെ മുഖത്തേക്ക്തന്നെ നോക്കി ഇരുന്നു. ഞെരമ്പുകള്വലിഞ്ഞു മുറുകി, തൊണ്ട വറ്റി വരണ്ടു, നാവു ഒരുതുള്ളി വെള്ളത്തിനായിഅലമുറയിട്ടു കരഞ്ഞു. അവളുടെ ഇത്തരത്തിലുള്ള നോട്ടം എന്നെ വല്ലാതെ അസ്വസ്തനാകിയിക്കുന്നു എന്ന്മനസ്സിലായി. എന്താണെന്നറിയാതെ തരിച്ചിരുന്നു. അവളെ തന്നെ നോക്കിയിരിക്കണം എന്ന് മോഹിച്ചുവെങ്കിലും

അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. തന്റെ മോഹങ്ങള്ഒക്കെയും അടക്കി വച്ച്, സര്വത്ര ദൈവങ്ങളെയും വിളിച്ച്മുന്നിലെ ഒരു കാര്യവും ഇല്ലാതെ തുറന്നിട്ട പാഠപുസ്തകത്തില്തന്നെ കണ്ണുകള്തറപ്പിച്ചിരുന്നു. ഇടകണ്ണിട്ട് അവളെ നോക്കിയാലോ എന്നൊരു ആഗ്രഹം മനസ്സിലുദിച്ചു പക്ഷെ വേണ്ട ഇനിയും വല്ല കുഴപ്പവും ഉണ്ടായെങ്കിലോ എന്ന്വിചാരിച്ച് അതിന് മുതിര്ന്നില്ല. അവള്എന്തിനായിരിക്കും വന്നിട്ടുണ്ടാകുക? അവള്എന്താകും എന്നോട്പറയാന്പോകുന്നത്. എന്നിങ്ങനെ പല ചോദ്യങ്ങളും മനസ്സിലേക്ക്വിളികാതെ വന്ന അതിഥിയായി. നമുക്കിടയില്നിശ്ശബ്ദതതളംകെട്ടി നിന്നു. ഒരു അവാര്ഡ്സിനിമയുടെ പ്രതീതി. കുറച്ച് നേരത്തെ നിശബ്ദതയ്ക്ക്വിരാമമിട്ട് അവള്ചോദിച്ചു. "മലയാളിയാണല്ലേ?" ‍‍ ‍‍

ഈശ്വരാ
മലയാളം...ഒരു നിമിഷം ഞാന്തരിച്ചിരുന്നു, ഞാന്സ്വപ്നം കാണുകയാണോ?. ഇവളൊരുമലയാളി? എന്റെ ഉള്ളില് സന്തോഷത്തിന്റെ പൂത്തിരികള്ചൂളം വിളിച്ചുകൊണ്ട് കത്തി. മരിച്ചു കിടന്ന എന്നിലെപ്രണയാത്മവിനു മൃതസന്ജീവനിയായി അത്. സന്തോഷം കൊണ്ട് തുള്ളിചാടണം എന്നുതോന്നി. ഒരിക്കലുംപ്രതീക്ഷിക്കാതെ വന്നു ചേര്ന്ന ഒരു സന്തോഷ വാര്ത്തപോലെ. അവള്ഒരു മലയാളി ആയിരിക്കും എന്ന് ഒരിക്കലും ‍‍
കരുതിയതല്ല. ലൈബ്രറിയില്ഇരുന്നെനിക്ക് ഉറക്കെ വിളിച്ചു പറയാന്തോന്നി. ഒരു നിമിഷം ഞാന്ശാന്തമായി ആലോചിച്ചു . ഇതിലിപ്പോ എന്താ ഇത്ര സന്തോഷിക്കാന് മാത്രം? അവള്മലയാളി ആയതുകൊണ്ട് എന്നിലെന്ത്മാറ്റംസംഭവിക്കാന്‍?. എന്തായാലും നമ്മുടെ സംസാരം അവിടെ തുടങ്ങി, അവള്എന്നെകുറിച്ച് ഒരുപാട്മനസ്സിലാക്കിയിരിക്കുന്നു എന്ന് അവളുടെ സംസാരത്തില്നിന്നും ഞാന്തിരിച്ചറിഞ്ഞു. പിന്നീടുള്ള ചിന്ത അതിനെകുറിച്ചായിരുന്നു. അങ്ങനെ നമ്മുടെ സംസാരം നീണ്ടു പോയി. അവള്ഒരുപാട്സംസാരികുകയായിരുന്നു, അവളുടെ വീട്ടുകാരെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെ അവള്വായിതോരാതെ സംസാരിച്ചു. ഞാന്ശ്രദ്ധിച്ചു നോക്കി, എന്റെ മനസ്സിലെ എവിടെയോ ഒരു ഇളക്കം, മനസ്സിലേക്ക്വീണ്ടും അവള്വലംകാല്വച്ച് കടന്നു വരികയാണോ

എനിക്കങ്ങനെ
തോന്നി, അല്ല സത്യത്തില്അങ്ങനെ വല്ലാതെ ആഗ്രഹിക്കുകയായിരുന്നു. അപരിചിതത്വം പതുക്കെനമ്മുക്കിടയില് നിന്നും അകന്നു പോയി. എത്ര നേരം സംസരിച്ചുവേന്നറിയില്ല.

അന്ന്
രാത്രി മുഴുവനും അവളെ കുറിച്ചായിരുന്നു മനസ്സ് നിറയെ ചിന്തിക്കാന്ആഗ്രഹിച്ചത്‌. സ്വപ്നത്തിലെങ്കിലും അവളെ
സ്വന്തമാകാന്വല്ലാതെ മോഹിച്ചു. അവളുടെ നിഷ്കളങ്കമായ മുഖം കണ്ണിനു മുന്നില്മിന്നി മറഞ്ഞുകൊണ്ടേയിരുന്നു. എന്നെ അവള്വല്ലാതെ കീഴ്പ്പെടുത്തിയിരിക്കുന്നു. ചിരിയും നിറുത്താതെയുള്ള സംസാരവും, നീലകണ്ണുകളും എന്റെ മാത്രമാകാന്കൊതിച്ചു. അന്നെന്റെ വയലിനില്നിന്നും ഒഴുകിവന്നത്നിറയെ ഒരുപാട് നല്ല അര്ത്ഥമുള്ള, മധുരമുള്ള പ്രണയഗാനങ്ങള്മാത്രമായിരുന്നു. അന്നെന്റെ വയലിനും അത് മാത്രമേ പാടാന് ‍‍ കൊതിച്ചുകാണു.

മാസങ്ങള്
കടന്നു പോയി . തന്റെ മോഹങ്ങളെ പാതിവഴിയില്ഉപേക്ഷിച്ചു പോരാന്എനിക്കായില്ല. അതുകൊണ്ടു തന്നെ ഇതിനിടയില്എപ്പോഴോ, നാം പോലും അറിയാതെ നമ്മുടെ മനസ്സുകള്തമ്മില്അടുത്തു. ആകാശത്തിന്റെ അനന്തതയെക്കള്കടലിന്റെ അനന്തതയെയും മഴവില്ലിന്റെ കാല്പനികതയെക്കള് മഞ്ഞു തുള്ളിയുടെ നൈര്
മല്യവും ഇഷ്ടപ്പെട്ടിരുന്ന അവള്എനിക്ക് എന്റെ എല്ലാമായി മാറുകയായിരുന്നു. ഒരു ദിവസം പോലും, എന്തിനേറെ ഒരു നിമിഷം പോലും കാണാതെയും സംസാരിക്കാതെയും കഴിയാതെയുള്ള അവസ്ഥയിലെക്കെത്തി രണ്ടുപേരും . കോളേജിലെ ഓരോ മണ്തരിക്ക് പോലും നമ്മുടെ പ്രണയത്തെ കുറിച്ച് പറയാന്വാക്കുകളേറെയുണ്ടാകും. വാകപ്പൂക്കള്വിരിയിട്ട വഴിത്താരകളില്നമ്മള്കൈ പിടിച്ചു നടന്നതും . ചീവീടുകള്സൊള്ളുന്ന ഹോസ്റ്റല്വരാന്തകളിലും, കാന്റീനിലും നമ്മള്സ്ഥിരം കുറ്റികളായി മാറിയതുമൊക്കെ ഒരുപാട് നല്ലഓര്ക്കാന്കൊതിക്കുന്ന ഓര്മകളാണ്. സംസാരിച്ചതൊക്കെയും ഭാവിയെ കുറിച്ച് മാത്രമായിരുന്നു. അതില്വിവാഹവും മക്കളും കൊച്ചു മക്കളും വരെ കടന്നു വന്നു. ഇന്നത്തെ പോലെ അന്ന് ഒരു കാര്യത്തിനും ആക്രാന്തംഇല്ലായിരുന്നു. കെട്ടി പിടികുവാണോ, ചുംപിക്കുവാനോ ഒന്നിനും മുതിര്ന്നില്ല, കാരണം വ്യക്തമായി ഇരുവര് അറിയാമായിരുന്നു . എന്നെങ്കിലും അവള് എനിക്കുള്ളതും ഞാന്അവള്കുള്ളതും മാത്രമാണെന്ന്. അപ്പൊ പിന്നെആക്രാന്തത്തിനു പ്രസക്തി ഇല്ലല്ലോ. നമ്മുടെ പ്രണയം കോളേജിലെ ചൂടുള്ള വാര്ത്തകളായി. ഞാന്ആകാന്ആഗ്രഹിച്ചവരും, എന്നെ അസൂയയോടെ നോക്കിയവരും ഏറെ . ഏവര്ക്കും ചൂണ്ടി കാണിക്കാന്ദിവ്യപ്രേമത്തിന്ഉദാത്തമായ ജീവനുള്ള ഉദാഹരണങ്ങളായിരുന്നു നമ്മള്‍.

അവളുടെ കൂടെയുള്ള ദിവസങ്ങളില്സംഗീത സാന്ദ്രമായിരുന്നു നമ്മുടെ അരങ്ങ്.അവള്നല്ലൊരു നര്ത്തകിയുംപാട്ടുകാരിയും ആയിരുന്നു . അവളുടെ നൃത്തം തന്നെ ആയിരുന്നു അവളിലേക്ക്കൂടുതല് അടുപ്പിച്ചതും. നിമിഷങ്ങള്എത്ര സുന്ദരമായിരുന്നു. ഒരുമിച്ചുള്ള യാത്രകളും , കൊച്ചു കൊച്ചു പിണക്കങ്ങളും, അന്യോന്യം പഠിപ്പിച്ചുള്ളപഠിത്തങ്ങളുംദിവസങ്ങള്മുന്നോട്ടു നീങ്ങി. ദിവസം കഴിയുംതോറും അവളില്നിന്നും അകലാന്പറ്റാത്തത്രഅടുക്കുകയായിരുന്നു . കാലം നമുക്ക് വേണ്ടി കടന്നു പോയി .

നാല്
വര്ഷം പോയതറിഞ്ഞില്ല. ഫൈനല്സെംസമയത്തായിരുന്നു . ഒരു അവധി ദിവസം അവള്എന്നെ കാണാന്വന്നു . കയ്യില്ചുരുട്ടി പിടിച്ച ഒരു കത്ത് എനിക്ക്നേരെ നീട്ടി അവള്പറഞ്ഞു.

എന്റെ വിവാഹമാണ് വരുന്ന ഞായറാഴ്ച, എല്ലാം വളരെ പെട്ടന്നായിരുന്നു. പയ്യന്അമേരിക്കയില്എഞ്ചിനീയര് ആണ്


എനിക്ക്
ചുറ്റുമുള്ളതൊക്കെ എന്റെ മുകളില്ഇടിഞ്ഞു വീണിരുന്നെങ്കില് എന്ന് ഞാന്ആശിച്ചു. എനിക്ക് എന്താപറയേണ്ടത്എന്നറിയില്ലായിരുന്നു . ഞാന്തരിച്ചു നിന്നു.

അപ്പൊ നമ്മള്കണ്ട സ്വപ്നങ്ങള്‍ ?” “നമ്മുടെ മോഹങ്ങള്‍ ” ഞാന്വിതുമ്പുകയായിരുന്നു.‌
അതൊക്കെ വെറും സ്വപ്നങ്ങള്അല്ലെ , കഴിഞ്ഞതോക്കെയും മറക്കണം, ബി പ്രാക്ടിക്കല്‍ ” അവള്ചിരിച്ചുകൊണ്ട് പറഞ്ഞു. അവള്ഒരുപാട്മാറിയിരിക്കുന്നു . അവളുടെ സംസാരം ഒരുപാട്മാറിയിരിക്കുന്നു. രണ്ടു ദിവസംമുമ്പ് അവളെ വീട്ടില്ആക്കി വരുമ്പോ അവള്ഇങ്ങനെ ഒന്നും അല്ലായിരുന്നു . എന്റെ കണ്ണുകളെ വിശ്വസിക്കാന്കഴിഞ്ഞില്ല, അവള്ഇത്രയും സന്തോഷവതിയായി ഇത് വരെ കണ്ടില്ല. ഒരു കഴിവുകെട്ട കാമുകന്റെ വേഷം ഞാന്ആടി തീര്ക്കുകയായിരുന്നോ? ‍ ‍ ‍
അവളോട്ഒരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂഇയാള്ഹാപ്പി ആണോ?”
അവള്ചിരിച്ചു കൊണ്ട് പറഞ്ഞു , “എന്തുകൊണ്ടില്ല ?”
എന്തായാലും വിവാഹത്തിന് വരണം, ഞാന്എല്ലാവരെയും ക്ഷണിക്കുന്നുണ്ട് . എല്ലാവരെയും കൂട്ടിയിട്ട്വരിക.
അന്ന് രാത്രി ഉറക്കെ കരയണം എന്ന് ഞാന് ആശിച്ചു. കരഞ്ഞില്ല, അല്ല കരയുവാനായില്ല. എന്തോകണ്ണ്നീരുകള്പോലും എന്നെ വേണ്ടാതായിരിക്കുന്നു . ഇത്രയൊക്കെ ആണെങ്കിലും മനസ്സ് പറഞ്ഞു അവള്എല്ലാം വിട്ട് കൂടെ പോരും എന്ന് .
അങ്ങനെ അവളുടെ വിവാഹദിവസം വന്നു. കൂട്ടുകാരൊക്കെയും പോകരുതെന്ന് പറഞ്ഞ് വിലക്കി. കൂടെആരും വന്നില്ല, പക്ഷെ ഞാന്പോയി , അവരെകാളും ആവശ്യം എന്റേതായിരുന്നു. വിഡ്ഢിയായ മനസ്സ് പറഞ്ഞുനിന്നെ കണ്ടാല് അവള്ഒരുപക്ഷെ എല്ലാം വിട്ട് ഓടി വന്നാലോ എന്ന്അങ്ങനെ ഒരുപാട്ആഗ്രഹിച്ച് പോയി. പക്ഷെ അവള് എന്നെ നോക്കിയതെ ഇല്ല, നോക്കാന്ആഗ്രഹിച്ചു കാണില്ല. ഞാന്അവള്കൊരു ശല്ല്യമായിരിക്കാം . അവള്സന്തോഷവതിയായിരുന്നു. നിറകണ്ണുമായി അവിടെ നിന്നും ഇറങ്ങി ഞാന്‍. ‍
പിന്നീടുള്ള ദിവസങ്ങളില്തനിച്ചായിരുന്നു. ക്ലാസ്സിലിരിക്കാന്തോന്നിയില്ല, നമ്മള്നടന്ന വഴികളിലൂടെഞാന്തനിച്ച് നടന്നു . എല്ലായിടത്തും അവള്കൂടെ ഉണ്ടെന്ന്തോന്നി . എല്ലാം തോന്നലുകള്മാത്രമാണെന്ന് ഞാന് തിരിച്ചറിഞ്ഞു. അവളില്ലാതെ കോളേജില്പോകാന്തോന്നിയില്ല. വന്ന കാര്യം ചെയ്തു തീര്ക്കണം. പഠിക്കണം. ‍ ജീവിതം ജീവിച്ചു തീര്ക്കുക തന്നെ. ഉറക്കമില്ലാത്ത രാത്രികള്‍ . എന്നും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത. അവള് ‍‍ അങ്ങനെ എന്തിനു ചെയ്തു. ഇഷ്ടമല്ല എന്ന് പറഞ്ഞിരുന്നെങ്ങില്ഇത്രയും ആഗ്രഹിക്കില്ലായിരുന്നു. അവളുടെഓര്മകളൊക്കെയും നശിപ്പിച്ചു, ഒരുമിചെടുത്ത ഫോട്ടോകളും, അവള്തന്ന കത്തുകളും പാവകളും ഒക്കെയും. ‍
മാസം രണ്ടു കഴിഞ്ഞു. ഒരു ദിവസം റൂമില്കിടക്കുമ്പോള്കൂട്ടുകാര്വന്നു ഉടനെ തയ്യാറാവാന്പറഞ്ഞു. എന്തിനാന്നു ചോദിച്ചപ്പോള്മറുപടി ഒന്നും പറഞ്ഞില്ല.കൂടുതല്നിര്ബന്ധിച്ചു ചോദിച്ചപ്പോള്അവളെ കാണാന്ആണെന്ന്പറഞ്ഞു. വരുന്നില്ലെന്ന് വാശിപിടിച്ചു പറഞ്ഞു. അവര്എന്നെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. അവളെ അവസാനമായി ഒന്ന് കണ്ടിട്ട് വാ എന്ന്. എനിക്ക് മനസ്സിലായില്ല, ജീവിതം ഇനിയും കോമാളി വേഷംകെട്ടിക്കുകയാണോ എന്ന് തോന്നിപോയി. അവര്മുഴുമിപ്പിച്ചുബ്രെയിന്ട്യൂമര്ആയിരുന്നു പോലും ”.‍‍
പിന്നീട് നിന്നില്ല , അവിടെ നിന്നും ഇറങ്ങി ഓടി,ബാംഗളൂരിലെ നഗര വീഥികളില്അലറി വിളിച്ചുകൊണ്ട്ഓടുകയായിരുന്നു, എനിക്ക് പിറകെ അവരും .
അവളുടെ വീടിന്നു മുന്നില്നിറയെ ആളുകള്കൂടിയിരുന്നു. കൂട്ടുകാര്ഒക്കെയും അവിടെ എത്തി. എല്ലാവരുംഎന്നെ പിടിച്ചു വെക്കാന്നന്നേ പാടുപെട്ടു. തലയില്കൈ വച്ച് കുത്തിയിരുന്ന് ഞാന്കരഞ്ഞു, എനിക്ക് ചുറ്റുംകൂട്ടുകാരും. അങ്ങനെ എത്ര നേരം ഇരുന്നുവെന്ന്ഓര്മയില്ല. അവളെ അവസാനമായി കാണാന്എല്ലാവരുംനിര്ബന്ധിച്ചുവെങ്കിലും പോയില്ല. എനിക്ക് അവളെ അങ്ങനെ കാണേണ്ട, എന്റെ നീലകണ്ണുള്ള രാജകുമാരിയുടെചിരിച്ചുകൊണ്ടുള്ള മുഖം അത്രയും മതി എനിക്ക് എന്ന് പറഞ്ഞ ഒഴിഞ്ഞു. ‍
രണ്ടു ദിവസം കഴിഞ്ഞ് അവളുടെ അനുജത്തി കാണാന്വന്നു . റൂമില്കൂട്ടുകാരും ഉണ്ടായിരുന്നു അപ്പോള്‍. അവള്എനിക്ക് നേരെ ഒരു എഴുത്ത് നീട്ടി. എഴുത്തിലെ വാക്കുകള്ഇങ്ങനെ ആയിരുന്നു .
വെറുക്കുകയില്ലെന്നറിയാം , മറ്റാരേക്കാളും എനിക്ക് ശ്രാവനെ അറിയാം, നിനക്കാരെയും വെറുക്കാന്കഴിയില്ല. പ്രത്യേകിച്ച് എന്നെ. പക്ഷെ വെറുക്കണം. വെറുത്ത് വെറുത്ത് ഒടുവില്എന്നെ മറക്കണം. ഇനി ക്ഷമചോദിക്കുന്നതില്അര്ത്ഥമില്ല എന്നറിയാം, വളരെ വൈകിയാണ് ഞാന്അസുഖത്തെ കുറിച്ച് അറിഞ്ഞത്, അപ്പോഴേക്കും ശ്രാവന് എന്നോട്ഒരുപാട് അടുത്തിരുന്നു. അകലാന്പറ്റാത്തവിതം ഞാനും. അസുഖത്തെ കുറിച്ച്ശ്രാവന് അറിഞ്ഞിരുന്നെങ്ങില് നിമിഷം എന്നെ വിവാഹം ചെയ്യും എന്നറിയാം. അത് വേണ്ട. അങ്ങനെചെയ്തെങ്കില് എന്റെ ശ്രാവന് എന്നും തനിച്ചാകും. ചെയ്തതൊക്കെയും തെറ്റുകളാണ് . അവസാന നിമിഷം വരെകിട്ടില്ലെന്നറിഞ്ഞിട്ടും ഞാന്നിന്നെ ഒരുപാട് സ്നേഹിച്ചു. എന്റെ സ്നേഹം സത്യമായിരുന്നു . എല്ലാവരെയും എനിക്ക്
‍ ‍
വേദനിപ്പിക്കേണ്ടി വന്നു , ഒന്നുമറിയാതെ എന്റെ കഴുത്തില്താലി കെട്ടിയ എന്റെ ഭര്ത്താവായ മനുഷ്യനെയും . ഇതിനൊക്കെ കാരണക്കാരനായി ഞാന്നിന്നെ കുറ്റപ്പെടുതിക്കോട്ടേ? . എല്ലാം നിന്റെ സ്നേഹം കാരണം ആണെന്ന്ഞാന് പറഞ്ഞോട്ടെ? നീ ഒരിക്കലും തനിച്ചാകരുത് എന്ന് ഞാന്ആഗ്രഹിച്ചു പോയി. ഞാന്ഇങ്ങനെ ഒരു തീരുമാനംഎടുത്തില്ലായിരുന്നെങ്കില്നീ എന്നെ വിട്ട്പോകുമായിരുന്നോ? നമ്മള്പറഞ്ഞതും പ്രാര്ത്തിച്ചതും ഏഴ് ജന്മങ്ങള്ഒരുമിച്ച് ജീവിക്കനല്ലേ. ഈയൊരു ജന്മം ഈശ്വര തീരുമാനത്തിനായി വിട്ടു കൊടുക്കാം അല്ലെ? ഇനിയുള്ള ജന്മംമുഴുവന് നീ എനിക്കുള്ളതാണ്. ജീവിക്കുക സന്തോഷത്തോടെ, എനിക്ക് വേണ്ടി. അല്ല നിനക്കും നിന്റെ കുടുംബത്തിനുംവേണ്ടി. എല്ലാം കണ്ടു ഞാന്സന്തോഷിക്കും. എല്ലാ പരിശുദ്ധിയോടും കൂടെ തന്നെയാണ് ഞാന്പോകുന്നത്. ‍ ‍‍ എഴുത്ത് നിനക്ക്കിട്ടുമ്പോള്ഒരുപക്ഷെ ഞാന് ലോകത്തോട്വിട പറഞ്ഞിട്ടുണ്ടാകും.
ഒരുപാട് ഇഷ്ടത്തോടെ,
നിന്റെ നീലകണ്ണുള്ള രാജകുമാരി
*********
പുതിയ ലോകം , പുതിയ ജീവന്‍ , മാറ്റങ്ങള്തിരിച്ചറിഞ്ഞ നല്ല നാളുകള്‍ . ജീവിതം കോമാളി വേഷം കെട്ടിആടിയപ്പോള് ഒരു നോക്ക്കുത്തി മാത്രമായി എന്റെ സ്വപ്നങ്ങള്കനിവ് തേടാതെ അസ്തമിച്ചു. ഒരു കൈകുടന്നനിറയെ അവള്എനിക്കായി തന്ന സ്നേഹം മാത്രം ബാക്കി. നൊമ്പരങ്ങളുടെ പടുതീയില്മോഹങ്ങള്ചവിട്ടിമെതിക്കപ്പെട്ടപ്പോള് സ്വപ്നങ്ങള്പോലും ഓടി ഒളിച്ചു. ഇന്നിവിടെ ഞാനും എന്റെ മോഹങ്ങളും നൊമ്പരങ്ങളുടെതാഴ്വരയില്‍ – ആ നീലകണ്ണുള്ള രാജകുമാരിയáæ¿ ³VNµ{áÎÞÏ¡… ‌ ‌
*********

6 comments:

 1. ninte original kadha alpam matti paranjatano... climax oru change cheytu?

  ReplyDelete
 2. വേദനിപ്പിക്കേണ്ടി വന്നു , ഒന്നുമറിയാതെ എന്റെ കഴുത്തില്‍ താലി കെട്ടിയ എന്റെ ഭര്ത്താവായ ആ മനുഷ്യനെയും . ഇതിനൊക്കെ കാരണക്കാരനായി ഞാന്‍ നിന്നെ കുറ്റപ്പെടുതിക്കോട്ടേ? . എല്ലാം നിന്റെ സ്നേഹം കാരണം ആണെന്ന്ഞാന് പറഞ്ഞോട്ടെ? നീ ഒരിക്കലും തനിച്ചാകരുത് എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. ഞാന്‍ ഇങ്ങനെ ഒരു തീരുമാനംഎടുത്തില്ലായിരുന്നെങ്കില്‍ നീ എന്നെ വിട്ട്‌ പോകുമായിരുന്നോ?
  athenthayalum nanayi..
  mattoralude jeevitham thulachalentha..kamukante jeevitham sukham ayirikkatte alle..
  saij.;-)..enne kollalle..escapeeee...

  ReplyDelete
 3. ende kannu nirannupoyi; very romantic, but ya she shudnt have married n spoilt some1 else's life :(

  ReplyDelete
 4. അപ്പോള്‍ മറ്റേയാളുടെ ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും യാതൊരു വിലയും ഇല്ലേ?

  ReplyDelete