Friday, May 7, 2010

അന്ധതയുടെ താഴ്വര


 [26-08-2010നു മലയാള മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വന്ന കഥ]
ഇപ്പോള്‍ അവന്‍ എന്ത് ചെയ്യുകയായിരിക്കും?
ഉറങ്ങുകയായിരിക്കും,

ഏയ് അല്ല - അവന്... ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലം ഇല്ല, എനിക്കറിയാം കാരണം അവന്‍ എന്നും ഈ സമയം എന്നെയും കാത്ത് കോളേജിനു മുന്നില്‍ നില്‍ക്കുക പതിവായിരുന്നു. എന്നും പുഞ്ചിരിക്കുന്ന മുഖത്തോടെ.

ഇന്ന് അവന്‍ എവിടെ പോയി, അറിയില്ല - ഇന്ന് അവനെ കാണാറുള്ള വഴികളില്‍ ഒന്നും അവനെകണ്ടില്ല...

ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് അവന്‍ എനിക്ക് ആരാണ്. വെറുമൊരു കാമുകനോ അതോ മനസ്സുകൊണ്ട് വരിച്ച എന്റെ ഭര്‍ത്താവോ? അതോ അതില്‍ കൂടുതലായി എന്തെങ്ങിലുമോ? അവനെകാണാതെയുള്ള ഓരോ നിമിഷവും എനിക്കെന്തേ യുഗങ്ങളായ്‌ തോന്നുന്നുവോ?

കിടന്നിട്ട് ഉറക്കം വന്നതേ ഇല്ല, ഇങ്ങനെ അവനെ കാണാതെ ഒരു ദിവസം ഉണ്ടായിട്ടില്ല.
ഇപ്പോള്‍ അവന്‍ എന്ത് ചെയ്യുകയായിരിക്കും? വീണ്ടും ആലോചിച്ചു,

എന്നെ കാത്തിരിക്കുന്നുണ്ടാകുമോ? ചിലപ്പോള്‍...

ഞാന്‍ ഒരു വിഡ്ഢി തന്നെ, ശരിക്കും...

ഈ പാതിരാത്രി അവന്‍ എവിടെ കാത്തിരിക്കാന്‍, ഇപ്പോള്‍ അവന്‍ ഉറങ്ങുന്നുണ്ടാകും..

അതേ, ഇപ്പോള്‍ അവന്‍ ഉറങ്ങുക തന്നെ, ഒരിക്കലും ഉണരാതെ ഉള്ള ഉറക്കം...

എന്റെ പ്രണയം താഴിട്ട പെട്ടിയില്‍ മരവിച്ച് കിടന്നുറങ്ങുന്നു. അത് തന്നെ ആയിരുന്നില്ലേ നമുക്കിടയിലെ അന്തരവും..?

മരിച്ചാല്‍ അവന്‍ കിടക്കുന്നത് പെട്ടിയിലും ഞാന്‍ ഒരു പിടി ചാരമായും എരിഞ്ഞടങ്ങുന്നു.

നമുക്കിടയിലെ ഈ അന്തരം അതൊരു വലിയ അന്തരം തന്നെയാണോ?

ആലോചിച്ചു, എന്തിനാണിങ്ങനെ എല്ലാവരും... മനസ്സിലാകുന്നില്ല, ആരെയും - ഒന്നിനെയും.

പൂജാമുറിയില്‍ രാധാകൃഷ്ണനെ പൂവിട്ടു പൂജിക്കുന്നു. രാധ, കൃഷ്ണന് ആരായിരുന്നു...? വെറും കാമുകി മാത്രമല്ലേ... ആ പ്രണയത്തെ പൂജിക്കുന്നവര്‍ എന്തെ എന്നും നമ്മുടെ പ്രണയത്തെ എതിര്‍ക്കുന്നു.

എനിക്ക് അവന്‍, എന്റെ കൃഷ്ണന്‍ തന്നെയാണ്. ഞാന്‍ അവന് രാധയും -
മീരയല്ല ഞാന്‍ അവന് വേണ്ടിവേദനയോടെ കാത്തിരിക്കാന്‍.

ഒരിക്കല്‍ അവന്‍ എന്നോട് പറഞ്ഞു, ജീവിതത്തിലെ പൊള്ളുന്ന യാഥര്‍ത്യങ്ങള്‍ അംഗീകരിച്ചേമതിയാവു. നമ്മളെ മനസ്സിലാകാന്‍ ഇവിടെ ആരും തന്നെ ഇല്ല.

ഇനി നമ്മുടെ ഊഴം, ചോര മണക്കുന്ന പ്രണയോപഹാരം നല്‍ക്കാന്‍ അവന്‍ തയ്യാറായി നിന്നു, കൂടെഞാനും. സൂയിസൈഡു പോയന്റില്‍ താഴേക്കു നോക്കി അവന്‍ പറഞ്ഞു, താഴെ കാണുന്ന പട്ടികള്‍ അവര്‍ കാത്തിരിക്കുകയാണ് ചിന്നി ചിതറിയ നമ്മുടെ എല്ലിന്‍ കഷ്ണങ്ങള്‍ ഭക്ഷണമാകുവാന്‍. ഈ മരണത്തിലൂടെ നമ്മുടെ ജീവിതം നമുക്ക് പടിത്തുയര്‍ത്താം.

വേര്‍പാടിന്റെ ഭയം അത് ഭീകരമെന്ന് മുറുകെ കെട്ടിപിടിച്ചു കൊണ്ട് കാതിലവന്‍ മൊഴിഞ്ഞു.
ഒരു നിമിഷം കണ്ണടച്ചു തുറക്കുമ്പോള്‍...

കൂട്ടി പിടിച്ച കൈകള്‍ വേര്‍പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നു - ഇവിടെ മരണത്തിലും അന്തരമോ?

വീട്ടുകാര്‍ ഉറങ്ങുന്ന ആത്മാവിനെ പുണര്‍ന്നു തോളിലേറ്റി നടക്കുമ്പോള്‍ പുറകില്‍ ആര്‍ത്തനാദങ്ങള്‍വീണുടഞ്ഞു. ചന്ദനത്തടികള്‍ വരവേറ്റു, ഇടറിയ ശബ്ദത്തില്‍ ആരോ രാമായണ പാരായണംനടത്തുന്നു. പ്രാണന്റെ പുകച്ചിലില്‍ ഞാന്‍ അറിഞ്ഞു, എന്റെ മരണം.. അത് ഞാന്‍ അംഗീകരിച്ചേമതിയാവു.

അതേ മരണം അത് ഒരു സത്യം തന്നെ, ഏതിനെയും അതിജീവിക്കുന്ന സത്യം. സ്ഥിതിയോ സ്വപ്നമോ ആഗ്രഹങ്ങളോ ഒന്നും നോക്കാതെ കടന്നു വരുന്ന ഒന്ന്.

എന്തിനു വേണ്ടിയായിരുന്നു ഈ പേക്കൂത്തുകള്‍? ആരെ സംരക്ഷിക്കാന്‍?
ഒരു നിസ്സാര ജീവിതം, അതിന് വേണ്ടി കടി പിടി കൂടുന്നു, ജാതിക്കും മതത്തിന്നും വേണ്ടിയോ?...

നമ്മളെ സ്നേഹിക്കുന്നവരെയും നമ്മള്‍ സ്നേഹിക്കുന്നവരെയും ഉപേക്ഷിച്ചുള്ള യാത്ര അത് ആര്‍ക്കാണ്സന്തോഷം നല്‍കുക?

പക്ഷെ എനിക്ക് പോകണം കാരണം വേദനയോടെ കാത്തിരിക്കാന്‍ ഞാന്‍ മീരയല്ല, കണ്ണന്റെ രാധ...

ആരോ എന്നെ തൊട്ട് വിളിച്ചു... കണ്ണ് തുറന്നു നോക്കിയപ്പോള്‍ അവന്‍ മുന്നില്‍...

ഞാന്‍ പൊടുന്നനെ എഴുന്നേറ്റ് ചോദിച്ചു...
"നീ ഇവിടെ...?"

"അതേ ഞാന്‍ ഇവിടെ"
അവന്റെ മറുപടി.

"ആരെങ്കിലും കണ്ടാല്‍..?"
എന്റെ സംശയം..

"ആരും കാണില്ല... ഇവിടെ നമ്മളെ പോലെ ഒരുപാടു പേര്‍... നമ്മളെ എതിര്‍ക്കാന്‍ ആരും തന്നെവരില്ല, നമുക്ക് ജീവിക്കണം ഇവിടെ എങ്കിലും... ഇത് സ്വര്‍ഗം, ഈ താഴ്വരയില്‍ എന്നും സ്നേഹംമാത്രമേ ഉള്ളു, സ്നേഹിക്കുന്നവരും. നമ്മള്‍ വന്നയിടം അവിടെ നോക്കരുത്, അവിടെ നിറയെ അന്തതയാണ്. അവിടെ നമ്മളെ മനസ്സിലാക്കാന്‍ ആരും ഇല്ല. വരൂ നമുക്ക് ജീവിക്കാം.." അവന് എന്നെ നെഞ്ചോട്‌ ചേര്‍ത്തു പിടിച്ചു, മുഖത്ത് എന്നത്തെയും പോലെ പുഞ്ചിരി.

ഞാന്‍ അവന്റെ കൈ പിടിച്ചു നടന്നു...

പ്രണയത്തിനു മരണമില്ല എന്നറിയുന്ന നേരം. പ്രണയം പുഷ്പിക്കുന്നത് കൈ കോര്‍ത്തു പിടിച്ചു നടന്ന വഴിത്താരകളില്‍ അല്ല എന്ന്‍ ഞാന്‍ മനസ്സിലാക്കി.

4 comments:

  1. saijoosee,, ninakku oru vikaram matrame ullo... dukaham matrtam? itu sariyallla


    entekilum subha maya end ulla etekilum kadha koodi ezhutooo

    entayalum nalla kadaha..... oru penkutty parayunnatanelum oru aninte swram anu kelkkunne

    keep writng... berst wishes

    ReplyDelete
  2. ini anganeyum try cheyyam rajesh...

    ReplyDelete
  3. സൈജു ചേട്ടാ....
    നല്ല കഥ....
    പ്രണയത്തിന്‍റെ വിങ്ങല്‍ മനസ്സില്‍ അവശേഷിപ്പിച്....
    വരും ജന്മത്തിലും കൂടെ ഉണ്ടാകട്ടെ എന്ന്
    പ്രണയജോടികളെ ആശംസിച്.....
    മെല്ലെ തഴുകി കടന്നു പോകുന്ന....
    കുളിര്‍കാറ്റു പോലെ ഒരു കഥ....
    മരണത്തിലും പ്രണയിക്കാന്‍ കഴിയുന്നവര്‍...
    ഭാഗ്യവാന്മാര്‍...
    സൈജു ചേട്ടന്റെ കഥകളും കവിതകളും
    വായിക്കുമ്പോള്‍.....
    എനിക്കും ആരെയെങ്കിലും ഒക്കെ പ്രണയിക്കാന്‍
    തോന്നുന്നു....
    പക്ഷെ..രാധയും, മീരയും ആവാന്‍ എനിക്ക്
    വയ്യ...
    രാധ എന്നാല്‍ ഗോപികമാരില്‍ ഒരുവള്‍ അല്ലേ?
    പിന്നെ മീര വിരഹത്തിന്റെ കാവലും....
    വേണ്ട.... എനിക്കൊരു പുതിയ വേഷം
    കൂടിയേ തീരു....

    ReplyDelete
  4. manasil entho onnu avasesipikunundu ee kadha, kootathil oralpam athripthiyum. enthina ennariyilla,radhayum meerayumallathe pranayathinu vere bhavangal ille

    ReplyDelete